Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 5:41 AM IST Updated On
date_range 24 Feb 2022 5:41 AM ISTലഹരിക്കെതിരെ ഊട്ടേരിയിൽ ജാഗ്രത ജ്വാല
text_fieldsbookmark_border
നടുവണ്ണൂർ: അരിക്കുളം നടുവണ്ണൂർ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന നടുവിലെക്കണ്ടി താഴെയും പരിസര പ്രദേശങ്ങളിലും മദ്യം, മയക്കുമരുന്ന് ഉപയോഗവും വിൽപനയും വ്യാപകമായ സാഹചര്യത്തിൽ ഊട്ടേരി നടുവിലെക്കണ്ടി താഴെ 'ജാഗ്രത ജ്വാല' നടത്തി. ജനജാഗ്രത സമിതി നേതൃത്വത്തിൽ പ്രദേശവാസികളും കുടുംബശ്രീയും രാഷ്ട്രീയ സാമൂഹിക സംഘടനകളും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. റഫീക്ക് കുറുങ്ങോട്ട് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ എ.എം. സുഗതൻ മാസ്റ്റർ, ടി.പി ദാമോദരൻ മാസ്റ്റർ, വികസന സ്ഥിരം സമിതി ചെയർമാൻമാരായ എം. പ്രകാശൻ, സി. സുധീഷ്, മെംബർ സി. സുജ, എക്സൈസ് പ്രിവന്റിവ് ഓഫിസർ പി. ബാബു, എ.കെ.എൻ. അടിയോടി, അഷറഫ് വള്ളോട്ട്, ബാലൻ കണ്ണാട്ട്, ടി.കെ. ശശി, ആഷിഫ് മാസ്റ്റർ, സി.എം. കൃഷ്ണൻ, യു.കെ. രാജീവൻ, ടി.കെ. വിനോദൻ എന്നിവർ സംസാരിച്ചു. കുടുംബശ്രീ ഭാരവാഹികളായ യു.കെ. ഷൈനി, ലസിത അത്യോട്ട്, നഫീസ നടുക്കണ്ടി, ജമീല കൈതേരിക്കണ്ടി, ബവിത എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story