Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 5:41 AM IST Updated On
date_range 24 Feb 2022 5:41 AM ISTപി.എം.ജി.എസ്.വൈ റോഡ്: കുറ്റ്യാടി പഞ്ചായത്തിൽ നടപ്പാക്കാൻ തടസ്സമെന്ന്
text_fieldsbookmark_border
പഞ്ചായത്തുകൾ രണ്ടു തട്ടിൽ കുറ്റ്യാടി: കുറ്റ്യാടി, കായക്കൊടി പഞ്ചായത്തുകളിൽ വിഭാവനം ചെയ്ത പി.എം.ജി.എസ്.വൈ റോഡായ നങ്ങീലം കണ്ടി- വളയന്നൂർ -നരിക്കൂട്ടുംചാൽ - ചങ്ങരംകുളം - ട്രാൻസ്ഫോർമർമുക്ക് റോഡിന്റെ കാര്യത്തിൽ പഞ്ചായത്തുകൾ രണ്ടു തട്ടിൽ. കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ കുറ്റ്യാടി പഞ്ചായത്ത് ഓഫിസിൽ വിളിച്ച യോഗത്തിലാണ് അഭിപ്രായ സമന്വയത്തിലെത്താൻ കഴിയാതിരുന്നത്. എട്ട് മീറ്റർ വീതിയിൽ നിലവിലെ റോഡ് വികസിപ്പിക്കുമ്പോൾ കുറ്റ്യാടി പഞ്ചായത്തിന്റെ ഭാഗത്തുള്ളവർക്ക് ഏറെ നാശനഷ്ടം വരുമെന്നാണ് പഞ്ചായത്ത് ഭാരവാഹികൾ ഉൾപ്പെടെ പറയുന്നത്. മലയോര റോഡിനുൾപ്പെടെ സ്ഥലം വിട്ടു കൊടുത്ത കായക്കൊടി പഞ്ചായത്തുകാർക്ക് പി.എം.ജി.എസ്.വൈ റോഡിന് സ്ഥലം വിട്ടു കൊടുക്കുന്നതിൽ എതിർപ്പുണ്ടാവില്ലെന്നാണ് പ്രസിഡന്റ് ഒ.പി. ഷിജിൽ പ്രതികരിച്ചത്. കുറ്റ്യാടി പഞ്ചായത്തിലെ നാല്, ഒമ്പത്, മൂന്ന് വാർഡുകളിൽകൂടിയും കായക്കൊടി പഞ്ചായത്തിലെ കരണ്ടോട്, ചങ്ങരംകുളം വാർഡുകളിൽ കൂടിയും കടന്നു പോകേണ്ട റോഡിന് കുറ്റ്യാടിയിൽ പല ഭാഗത്തും നിലവിൽ വീതി നാല് മീറ്ററിൽ കുറവാണെന്ന് ഭൂവുടമകളും പൊതു പ്രവർത്തകരും പറഞ്ഞു. അതിനാൽ പദ്ധതി ഉപേക്ഷിക്കണമെന്നാണ് ആവശ്യം. കുറ്റ്യാടിയിൽ നരിക്കൂട്ടുംചാൽ - വേദിക റോഡിലും, ഇതര വാർഡുകളിലെ റോഡുകളിലുമാണ് വീതിക്കുറവുള്ളത്. റോഡിനോട് ചേർന്ന് ഇരുവശങ്ങളിലുമായി വീടുകളും സ്ഥാപനങ്ങളുമാണുള്ളതെന്നും പറഞ്ഞു. വീതി കൂട്ടുമ്പോൾ വീട്ടുമതിലുകൾ പൊളിക്കേണ്ടി വരും. റോഡ് സർവേ നടപടികൾ പി.എം.ജി.എസ്.വൈ അധികൃതർ നടപ്പാക്കാനിരിക്കെയാണ് ജനങ്ങളുടെ പ്രതികരണങ്ങൾ ആരായാൻ എം.എൽ.എ യോഗം വിളിച്ചത്. ആകാശ സർവേ നടത്തിയാണ് റോഡിന് സ്ഥലം നിർണയിച്ചതെന്നും പഞ്ചായത്തുകളുടെ അഭിപ്രായം പരിഗണിച്ചിട്ടില്ലെന്നും പറഞ്ഞു. അതിനിടെ കായക്കൊടി പഞ്ചായത്തിൽ നരിക്കൂട്ടുംചാൽ മുതൽ ട്രാൻസ്ഫോർമർമുക്കുവരെയാണ് വികസിപ്പിക്കുന്നത്. നിലവിലെ റോഡുകൾ ആറര മീറ്റർ വീതിയുണ്ടെന്നും ഇരുഭാഗത്തു നിന്നും കുറച്ചു കൂടി എടുത്താൽ പദ്ധതി നടപ്പാക്കാൻ സാധിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ഷിജിൽ പറഞ്ഞു. കുറ്റ്യാടി പഞ്ചായത്ത് ഭാഗത്ത് റോഡിന് തടസ്സങ്ങളുണ്ടെങ്കിൽ പ്രൊപ്പോസൽ മാറ്റി കായക്കൊടി പഞ്ചായത്തിൽ മാത്രമാക്കി തളീക്കര വരെ നീട്ടണമെന്നും ആവശ്യപ്പെട്ടിരുന്നു. അപ്രകാരം മാറ്റാൻ സ്ഥലം എം.പിയുടെ ശിപാർശയോടെ കോഴിക്കോട് പി.എം.ജി.എസ്.വൈ ഓഫിസിൽ ബന്ധപ്പെടാനും അധികൃതർ നിർദേശിച്ചു. പഞ്ചായത്തുകൾ വന്ന് കുറ്റിയടിച്ചു തന്നാലേ റോഡ് വികസനവുമായി മുന്നോട്ടു പോകൂ എന്നും വ്യക്തമാക്കി. റോഡിന് എട്ട് മീറ്റർ വീതിയും വളവുകളിൽ ഒമ്പത് മീറ്റർ വീതിയും വേണം. ഭൂമി സൗജന്യമായാണ് ഏറ്റെടുക്കുക. റോഡ് വികസനം നടപ്പാക്കാൻ സാധിക്കുമോ എന്നറിയാൻ വാർഡടിസ്ഥാനത്തിൽ പഞ്ചായത്തുകളിൽ യോഗം വിളിച്ചു ചേർക്കണമെന്ന് തീരുമാനിച്ചു. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ, ഇ. അർച്ചന സജിത്ത്, ടി.കെ. മോഹൻദാസ്, സജിഷ എടക്കുടി, ഒ.പി. മനോജ്, എസ്.ജെ. സജീവ് കുമാർ, പി.സി. രവീന്ദ്രൻ,എം.എ. ലത്തീഫ്, പി.പി. അബ്ദുൽഖാദർ, വി.പി. മൊയ്തു, സി.കെ. സുമിത്ര, ടി.കെ. കുട്ട്യാലി, സി.എൻ. ബാലഗോപാൽ, കെ.പി. സുരേഷ്, വി.പി. പ്രതീഷ്, കെ. സതി, ഉമ ആയലോട് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story