Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 5:41 AM IST Updated On
date_range 24 Feb 2022 5:41 AM ISTസ്വകാര്യ ആശുപത്രികൾ മനുഷ്യ ജീവന് വിലകൽപ്പിക്കണം- ഡി.വൈ.എഫ്.ഐ
text_fieldsbookmark_border
സ്വകാര്യ ആശുപത്രികൾ മനുഷ്യജീവന് വിലകൽപിക്കണം- ഡി.വൈ.എഫ്.ഐ കുറ്റ്യാടി: സ്വകാര്യ ആശുപത്രികളിൽ യോഗ്യരായ നഴ്സുമാരെയും മറ്റു ജീവനക്കാരെയും നിയമിക്കണമെന്നും മനുഷ്യജീവന് വില കൽപിക്കണമെന്നും ഡി.വൈ.എഫ്.ഐ കുന്നുമ്മൽ മേഖല കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. നാദാപുരത്ത് സ്വകാര്യ ആശുപത്രിയിൽ കുത്തിവെപ്പിനെ തുടർന്ന് വട്ടോളിയിലെ ആൺകുട്ടി മരിച്ച സാഹചര്യത്തിലാണ് സംഘടനയുടെ പ്രതികരണം. വിദ്യാർഥിയുടെ മരണത്തിനിടയായ ഡോക്ടറുടെ പിഴവുകൾ മറച്ചു വെക്കുന്ന രൂപത്തിലുള്ള സന്ദേശങ്ങളാണ് സമൂഹമാധ്യമങ്ങളിൽ മാനേജ്മെന്റ് പ്രചരിപ്പിക്കുന്നത്. അഡ്മിറ്റ് ചെയ്യാൻ മാത്രമുള്ള ഗുരുതരാവസ്ഥ കുട്ടിക്ക് ഉണ്ടായിരുന്നോ? അമ്മയുടെ ആവശ്യപ്രകാരമാണ് അഡ്മിറ്റ് ചെയ്തതെന്ന ഡോക്ടറുടെ വാദം അംഗീകരിക്കാൻ പറ്റില്ല. കിടത്തി ചികിത്സ നടത്താനുള്ള അനുമതി ക്ലിനിക്കിന് ഉണ്ടോ, ഇൻജക്ഷൻ ചെയ്ത സ്റ്റാഫിന് അതിനുള്ള യോഗ്യത ഉണ്ടോ, നാദാപുരം ഗവ.ആശുപത്രിയിലോ വടകര ജില്ല ആശുപത്രിയിലോ കൊണ്ടുപോകാതെ കുട്ടിയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എന്തിന് കൊണ്ടുപോയി എന്നിങ്ങനെയുള്ള കാര്യങ്ങൾക്ക് അധികൃതർ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടു. സെക്രട്ടറി ജൂലിയസ്, ട്രഷറർ ലിജേഷ്, ബ്ലോക്ക് കമ്മിറ്റിയംഗം മുഹമ്മദ് കക്കട്ടിൽ, കെ.സി. ദിഗേഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story