Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 5:32 AM IST Updated On
date_range 24 Feb 2022 5:32 AM ISTയാത്രപ്രശ്നം: കുട്ടികളെ കേൾക്കാൻ മോട്ടോർ വാഹനവകുപ്പിെൻറ ഇടപെടൽ
text_fieldsbookmark_border
യാത്രപ്രശ്നം: കുട്ടികളെ കേൾക്കാൻ മോട്ടോർ വാഹനവകുപ്പിൻെറ ഇടപെടൽ കോഴിക്കോട്: വിദ്യാർഥികളുടെ യാത്രാക്ലേശം പരിഹരിക്കാൻ ആർ.ടി.ഒയുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന. കോഴിക്കോട് പുതിയ ബസ്സ്റ്റാൻറിലാണ് ബുധനാഴ്ച വൈകുന്നേരം പ്രത്യേകപരിശോധനയും ബോധവത്കരണവും നടന്നത്. വിദ്യാർഥികളെ ഉദ്യോഗസ്ഥർ നേരിൽ കണ്ട് പ്രശ്നങ്ങൾ ചോദിച്ചു മനസ്സിലാക്കി. സ്വകാര്യ ബസുകളിൽ വിദ്യാർഥികളോട് വിവേചനം കാണിക്കുന്നു എന്ന പരാതിയെ തുടർന്നാണ് ആർ.ടി.ഒ പി. ആർ. സുമേഷിൻെറ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ബസ് പുറപ്പെടുമ്പോൾ മാത്രമേ കയറാൻ അനുവദിക്കുന്നുള്ളൂ, ബസിൽ കയറിയാൽ സീറ്റിലിരിക്കാൻ അനുവദിക്കുന്നില്ല തുടങ്ങിയ പരാതികൾ കിട്ടുന്നുണ്ട് എന്ന് ആർ.ടി.ഒ പറഞ്ഞു. വിദ്യാർഥികളോട് ഇത്തരം വിവേചനം അനുവദിക്കില്ല. ഇനിയും പരാതി ലഭിച്ചാൽ ബസിൻെറ പെർമിറ്റ് കട്ടാക്കുന്നതുൾപ്പെടെ നടപടി സ്വീകരിക്കും. ആദ്യഘട്ടമെന്ന നിലയിൽ ബസ് ജീവനക്കാരെ ബോധവത്കരിക്കും. ഹൈകോടതിയും മോട്ടോർ വാഹനവകുപ്പു കമീഷണറും കോഴിക്കോട്ടെ ബസുകാരുടെ കുട്ടികളോടുള്ള വിവേചനപരമായ നിലപാടിനെ ഗൗരവത്തോടെയാണ് കാണുന്നത്. കോവിഡ് നിയന്ത്രണം കഴിഞ്ഞ് സ്കൂൾ തുറന്നപ്പോൾ തന്നെ ധാരാളം പരാതികളാണ് ലഭിക്കുന്നത്. ശക്തമായ നടപടികളുടെ മുന്നോടിയായാണ് പരിശോധനയെന്നും ആർ.ടി.ഒ പി.ആർ. സുമേഷ് 'മാധ്യമ'ത്തോടു പറഞ്ഞു. എം.വി.ഐമാരായ എസ്. സുരേഷ്, വി.ഐ ഷാനവാസ്, രതീഷ്, എൻഫോഴ്സ്മെന്റ് എം.വി.ഐ ധനീഷ്, ഷുക്കൂർ, സുധീഷ്, സനൽകുമാർ, എ.എം.വി.ഐമാരായ എ.കെ. മുസ്തഫ, എസ്. ശങ്കർ, ശ്യാംകുമാർ, പ്രവീൺരാജ് തുടങ്ങിയവർ പരിശോധനയിലും ബോധവത്കരണത്തിലും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story