Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 5:39 AM IST Updated On
date_range 23 Feb 2022 5:39 AM ISTകത്തോലിക്ക കോൺഗ്രസ് ധർണ
text_fieldsbookmark_border
തിരുവമ്പാടി: കാട്ടുപന്നികളെ ശല്യക്കാരായ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കേണ്ട മേഖലകളെ കണ്ടെത്തി കേന്ദ്രസർക്കാറിന് നൽകേണ്ട ലിസ്റ്റിൽ കൃഷിയിടങ്ങൾ ഏറെയുള്ളതും കാട്ടുപന്നികളുടെ ശല്യം രൂക്ഷമായി അനുഭവപ്പെടുന്നതുമായ പ്രദേശങ്ങളെ ഒഴിവാക്കിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ് ധർണ നടത്തി. ധർണ തിരുവമ്പാടി ഫൊറോന അസി. ഡയറക്ടർ ഫാ. ജോർജ് പുരയിടത്തിൽ ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ സെക്രട്ടറി ബേബി പെരുമാലിൽ, ബെന്നി കിഴക്കേപറമ്പിൽ, എബിൻ അമ്പലത്തിങ്കൽ, പ്രിൻസ് തിനംപറിൽ, തങ്കച്ചൻ മുട്ടത്ത്, ജോസ് തറയിൽ എന്നിവർ സംസാരിച്ചു. * Thiru 1 Kt: തിരുവമ്പാടിയിൽ കത്തോലിക്ക കോൺഗ്രസ് യൂനിറ്റ് കമ്മിറ്റി നടത്തിയ സായാഹ്ന ധർണ ഫാ. ജോർജ് പുരയിടത്തിൽ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
