Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'ആരോഗ്യ സുരക്ഷക്ക്​...

'ആരോഗ്യ സുരക്ഷക്ക്​ മാലിന്യമുക്​ത പരിസരം': മഴക്കാലരോഗങ്ങൾ തടയാൻ പുതിയ പദ്ധതി

text_fields
bookmark_border
കോഴിക്കോട്​: സംസ്ഥാനത്ത്​ മഴക്കാലത്തെ പകർച്ചവ്യാധികളെ ഫലപ്രദമായി തടയുന്നതിന്​ സമഗ്ര പദ്ധതികളുമായി തദ്ദേശസ്വയംഭരണ വകുപ്പ്​. പ്രതിരോധ പ്രവർത്തനങ്ങൾക്കായി 'ആരോഗ്യസുരക്ഷക്ക്​ മാലിന്യമുക്​ത പരിസരം' എന്ന പ്രചാരണത്തിനാണ്​ തുടക്കമിടുന്നത്​. ആരോഗ്യവകുപ്പുമായി ചേർന്ന്​, ബഹുജനപങ്കാളിത്തത്തോടെ മാലിന്യ സംസ്കരണവും ശുചീകരണവും ​കൊതുകുനിവാരണവുമാണ്​ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അശാസ്ത്രീയമായി മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നത്​ രോഗങ്ങൾ വർധിക്കാനും വെള്ളം മലിനമാക്കാനും കാരണമാകുന്നുവെന്ന തിരിച്ചറിവും പുതിയ പ്രതിരോധ യജ്ഞത്തിന്​ പിന്നിലുണ്ട്​. വീടുകളിലും സ്ഥാപനങ്ങളിലും പൊതുഇടങ്ങളിലുമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്താനാണ്​ നിർദേശം. ആരോഗ്യസുരക്ഷക്കും പരിസ്ഥിതിക്കും ദോഷം ചെയ്യുന്ന തരത്തിൽ മാലിന്യം വലിച്ചെറിഞ്ഞാലും കത്തിച്ചാലും കർശന നടപടിക്ക്​ തദ്ദേശസ്വയംഭരണ വകുപ്പ്​ നിർദേശം നൽകി. ഹരിതകർമസേനയുടെ സേവനം ഉറപ്പുവരുത്തും. 50 വീടുകളും സ്ഥാപനങ്ങളും ഒരു ക്ലസ്റ്ററാക്കി മാറ്റിയാകും പ്രതിരോധ പ്രവർത്തനങ്ങൾ. കുടുംബശ്രീ, ആശ വർക്കർമാർ, റസിഡൻറ്സ്​ അസോസിയേഷനുകൾ, വ്യാപാരിസംഘടനകൾ, ക്ലബുകൾ, വിദ്യാർഥികൾ എന്നിവയുടെ സഹായവും തേടും. വാർഡ്​ തലം മുതൽ ജില്ലതലം വ​രെ കോർ കമ്മിറ്റികളും രൂപവത്​കരിക്കും. വിവിധ തലത്തിലുള്ള ശിൽപശാലകളും സംഘടിപ്പിക്കും. കൊതുകുകളുടെ നശീകരണത്തിനും ജലസ്രോതസ്സുകളുടെ ശുചീകരണത്തിനുമായി പ്ര​ത്യേകശ്രദ്ധ പതിപ്പിക്കും. ക്ലീൻ കേരള കമ്പനിയുടെ സഹകരണത്തോടെ ശേഖരിച്ച മാലിന്യങ്ങൾ നീക്കം ചെയ്യും. പ്രവർത്തനങ്ങൾക്കായി ഗ്രാമപഞ്ചായത്ത്​, നഗരസഭ വാർഡുകൾക്ക്​ 30,000 രൂപ വീതം അനുവദിക്കും. ഇതിൽ 10,000 രൂപ വീതം ശുചിത്വമിഷനും ദേശീയ ആരോഗ്യദൗത്യവും നൽകും. കോർപറേഷൻ വാർഡുകളിൽ 40,000 രൂപ ചെലവഴിക്കാമെന്നും അഡീഷനൽ ചീഫ്​ സെക്രട്ടറി ശാരദ മുരളീധരൻ തദ്ദേശസ്ഥാപനങ്ങൾക്ക്​ നൽകിയ സർക്കുലറിൽ വ്യക്​തമാക്കുന്നു. സ്വന്തം ലേഖകൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story