Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 5:37 AM IST Updated On
date_range 23 Feb 2022 5:37 AM ISTകടമേരി റഹ്മാനിയ്യ മഹല്ല് സാരഥി സംഗമം
text_fieldsbookmark_border
കടമേരി: മഹല്ലുകള്‍ നവോത്ഥാനത്തിന്റെ അടിത്തറ നിര്‍മിക്കുന്ന കേന്ദ്രങ്ങളാണെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. കടമേരി റഹ്മാനിയ്യയില്‍ നടന്ന മഹല്ല് സാരഥി സംഗമത്തില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളജ് സെക്രട്ടറി ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കോളജ് വര്‍ക്കിങ് പ്രസിഡന്റ് എസ്.പി.എം. തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. റഹ്മാനിയ്യ സി.ഇ.ഒ ഫരീദ് റഹ്മാനി കാളികാവ് പദ്ധതി വിശദീകരിച്ചു. മൂസല്‍ ബാഖവി മമ്പാട്, മുടിക്കോട് മുഹമ്മദ് മുസ്ലിയാര്‍, യൂസഫ് മുസ്ലിയാര്‍, സി.എച്ച്. മഹമൂദ് സഅദി, ബഷീര്‍ ഫൈസി ചീക്കോന്ന്, കാട്ടില്‍ മൊയ്തു മാസ്റ്റര്‍, പി. അമ്മദ് മാസ്റ്റര്‍, സൂപ്പി നരിക്കാട്ടേരി, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, മൂടാടി മൊയ്തു ഹാജി, കുറ്റിയില്‍ പോക്കര്‍ ഹാജി, മാണിക്കഞ്ചേരി മൊയ്തു മാസ്റ്റര്‍, ടി. കെ. ഹാരിസ് മാസ്റ്റര്‍, അബ്ദുല്ല കടമേരി, ഹാരിസ് മുറിച്ചാണ്ടി, ബഷീര്‍ പൊറോറ തുടങ്ങിയവര്‍ സംബന്ധിച്ചു. ചിറക്കല്‍ ഹമീദ് മുസ്‍ലിയാര്‍ സ്വാഗതവും ഇബ്രാഹിം മുറിച്ചാണ്ടി നന്ദിയും പറഞ്ഞു. പടം.. കടമേരി റഹ്മാനിയ്യയില്‍ സംഘടിപ്പിച്ച മഹല്ല് സാരഥി സംഗമത്തില്‍ അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
