Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 5:36 AM IST Updated On
date_range 23 Feb 2022 5:36 AM ISTനവകേരളം പ്രദർശനം വടകരയിൽ
text_fieldsbookmark_border
വടകര: ഓൾ കേരള ഇൻഡിപെൻഡന്റ് എക്സിബിഷൻ വർക്കേഴ്സ് യൂനിയൻ സംഘടിപ്പിക്കുന്ന നവകേരളം കാർഷിക വ്യാവസായിക പ്രദർശനം മാർച്ച് 17 മുതൽ ഏപ്രിൽ മൂന്നുവരെ പുതിയ ബസ് സ്റ്റാൻഡിനു സമീപം കൃഷ്ണകൃപ ഓഡിറ്റോറിയത്തിന് സമീപം വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഫ്ലവർഷോ, കാർഷിക പ്രദർശനം, സർക്കാർ അർദ്ധ സർക്കാർ പവലിയനുകൾ, കൊമേഴ്‌സ്യൽ എക്സിബിഷനുകൾ, മോട്ടോർ എക്സിബിഷനുകൾ, ഫുഡ് കോർട്ട്, വാണിജ്യ വ്യാവസായിക സംഗമം, കര കൗശലമേള, എമ്യുസ്മെന്റ് പാർക്ക് എന്നിവ പ്രദർശന നഗരിയിൽ ഒരുക്കും. എക്സിബിഷൻ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുകയെന്ന ഉദ്ദേശ്യത്തോട് കൂടിയാണ് സംസ്ഥാനത്തുടനീളം പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. കോവിഡ് വ്യാപനത്തെ തുടർന്ന് എക്സിബിഷൻ മേഖലയിൽ തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികളുടെ സംഘടനയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. മേളയിൽനിന്നും ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം സർക്കാർ ഫണ്ടിലേക്ക് നൽകുമെന്ന് ഇവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ യൂനിയൻ സംസ്ഥാന പ്രസിഡന്റ് ജി. ജ്യോതികുമാർ, സംസ്ഥാന കമ്മിറ്റി അംഗം സൈനുദ്ദീൻ കണ്ണൂർ, മലപ്പുറം ജില്ലാ പ്രസിഡന്റ് എൻ.കെ. മുഹമ്മദ് പൊന്നാനി, കണ്ണൂർ ജില്ലാ പ്രസിഡന്റ് മുനീർ ചൊക്ലി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story