Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുളം സൗജന്യമായി നൽകി

കുളം സൗജന്യമായി നൽകി

text_fields
bookmark_border
കുളം സൗജന്യമായി നൽകി
cancel
എകരൂൽ: ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ 23-ാം വാർഡിൽ ആറു ലക്ഷം രൂപയോളം വിലവരുന്ന ഭൂമിയും കുളവും ജല സംരക്ഷണത്തിനായി പഞ്ചായത്തിന് സൗജന്യമായി നൽകി ഒഴുക്കോട്ട് കണ്ടി ഗംഗാധരൻ നായർ. പടിഞ്ഞാറക്കണ്ടി-കപ്പുറം റോഡിനോട് ചേർന്നുള്ള രണ്ടര സെന്റ് സ്ഥലമാണ് നൽകിയത്. ഭൂമിയുടെ രേഖ ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏറാടിയിൽ ഇന്ദിരക്ക് ഒഴുക്കോട്ടു കണ്ടി ഗംഗാധരൻ നായർ കൈമാറി. ചടങ്ങിൽ 23ാം വാർഡ് മെംബർ നളിനി മുച്ചിലോട്ട് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജിൽ രാജ്, പഞ്ചായത്തംഗങ്ങളായ കാഞ്ചന രാജൻ, ഷിജിൻ ലാൽ, ജിഷ, ടി.കെ. റീന, കൊട്ടാരക്കോത്ത് ഗംഗാധരൻ മാസ്റ്റർ, ഒഴുക്കോട്ടു കണ്ടി ഗംഗാധരൻ നായർ, ഒഴുക്കോട്ട് കണ്ടി ഹരിദാസൻ നായർ തുടങ്ങിയവർ സംസാരിച്ചു. മലർവാടി റെസിഡൻറ്സ് അസോസിയേഷൻ പ്രസിഡന്റ് എം.കെ. ഗണേശൻ മാസ്റ്റർ സ്വാഗതവും സെക്രട്ടറി എം.കെ. അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു. EKAROOL 40: ഭൂമിയുടെ രേഖ ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ഏറാടിയിലിന് കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story