Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 5:40 AM IST Updated On
date_range 22 Feb 2022 5:40 AM ISTനടപ്പാതയിൽ സ്റ്റേ വയർ കുരുങ്ങാതെ നടക്കണം
text_fieldsbookmark_border
വടകര: നടപ്പാതക്ക് കുറുകെയുള്ള സ്റ്റേവയറിൽ കുരുങ്ങാതെ നടന്നില്ലെങ്കിൽ അപകടത്തിൽപെടും. എടോടി സെൻട്രൽ ലോഡ്ജിന് മുന്നിലായുള്ള നടപ്പാതയിലാണ് കെ.എസ്.ഇ.ബി പോസ്റ്റിന്റെ സ്റ്റേ വയർ കുറുകെ സ്ഥാപിച്ചതിനാൽ കാൽനട യാത്രക്കാർ ബുദ്ധിമുട്ടുന്നത്. സെൻട്രൽ ജയിലിലെ പ്രവേശന കവാടത്തിലെന്ന പോലെ തലകുനിച്ച് മാത്രമേ ഇതുവഴി കടക്കാൻ കഴിയൂ. മഴയത്തും വെയിലത്തും കുട തുറന്നു പിടിച്ചു പോകുന്നവർക്ക് പൂട്ടാതെ പോകാൻ കഴിയില്ല. പരിസരത്ത് കൊപ്ര കച്ചവടവും മറ്റുമുള്ളതിനാൽ തലച്ചുമടായി എന്തെങ്കിലും കൊണ്ടുവരുന്നവർക്ക് റോഡിൽ ഇറങ്ങി സഞ്ചരിക്കേണ്ട അവസ്ഥയാണ്. പുതിയ സ്റ്റാൻഡിലേക്ക് തിരിയുന്ന വളവായതിനാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡിലൂടെയുള്ള യാത്ര അപകടം വിളിച്ചു വരുത്തും. കഴിഞ്ഞ ദിവസം ഒരാളുടെ തല സ്റ്റേ വയറിൽ തട്ടി അപകടം സംഭവിച്ചിരുന്നു . തിരക്കുള്ള ഈ നടപ്പാതയിലെ തടസ്സം നീക്കാൻ സ്റ്റേ വയർ മാറ്റി സ്ഥാപിക്കാൻ വർഷങ്ങളായിട്ടും അധികൃതർ ശ്രമിച്ചില്ലെന്നാണ് പരാതി. പടം:നടപ്പാതയ്ക്ക് കുറുകെയുള്ള സ്റ്റേ വയർ തലയിൽ തട്ടാതിരിക്കാൻ വഴി യാത്രക്കാരൻ ഉയർത്തി കെട്ടാൻ ശ്രമിക്കുന്നു saji 4
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
