Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസുവീരനും ഭാര്യക്കും...

സുവീരനും ഭാര്യക്കും നേരെ സംഘ് പരിവാർ ആക്രമണം: ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
സുവീരനും ഭാര്യക്കും നേരെ സംഘ് പരിവാർ ആക്രമണം: ഒരാൾ അറസ്റ്റിൽ
cancel
വേളം: സിനിമാ-നാടക സംവിധായകൻ സുവീരനും ഭാര്യ അമൃതക്കും നേരെ നടന്ന സംഘ് പരിവാർ ആക്രമണ കേസിൽ ഒരാൾ അറസ്റ്റിൽ. ചെറുകുന്ന് നെല്ലിയുള്ളതിൽ ശ്യാംജിത്തിനെയാണ് (34) ഇൻസ്പെക്ടർ ടി.പി. ഫർഷാദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച സുവീരനെയും ഭാര്യ അമൃതയെയും വീട്ടിൽ അതിക്രമിച്ച് കയറി കൈയ്യേറ്റം ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അമൃതയുടെ പരാതി പ്രകാരം കണ്ടാലറിയാവുന്ന 15 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഡിവൈ.എസ്.പി സ്ക്വാഡിലെ അംഗങ്ങളായ സീനിയർ പൊലീസ് ഓഫിസർ കെ. ലതീഷ്, സി.പി.ഒമാരായ പി. സബീഷ്, കെ.പി. അനിൽകുമാർ, സദാനന്ദൻ, എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. Photo: ശ്യാംജിത്ത്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story