Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 5:37 AM IST Updated On
date_range 22 Feb 2022 5:37 AM ISTഅടുത്ത പത്തു വർഷം ഇന്ത്യയുടെ ദശകം -രാജീവ് ചന്ദ്രശേഖർ
text_fieldsbookmark_border
ചാത്തമംഗലം: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് നടത്തുന്ന 'തത്വ'21' ന്റെ ഔപചാരിക ഉദ്ഘാടനം കേന്ദ്ര സ്കിൽ ഡെവലപ്മൻെറ് ആൻഡ് എന്റർപ്രണർഷിപ് മന്ത്രി രാജീവ് ചന്ദ്രശേഖർ ഓൺലൈനായി നിർവഹിച്ചു. ശാസ്ത്രലോകം ഉറ്റുനോക്കുന്ന നൂതനസാങ്കേതികവിദ്യയായ മെറ്റാവേഴ്സിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്ന വെർച്വൽ കാമ്പസ് എന്ന ആശയമാണ് തത്വ'21ന്റെ പ്രധാന ആകർഷണം. നൊബേൽ പ്രൈസ് ജേതാവായ ഡോ. ആഡം റെയ്സ് 'സർപ്രൈസിങ് എക്സ്പാൻഷൻ ഹിസ്റ്ററി ഓഫ് ദി യൂനിവേഴ്‌സ്' വിഷയത്തിൽ 18ന് നടത്തിയ പ്രഭാഷണത്തോടെ തത്വ പ്രഭാഷണപരമ്പരക്ക് തുടക്കം കുറിച്ചിരുന്നു. ഫെബ്രുവരി 26ന് നൊബേൽ ജേതാവായ ഡോ. ഡേവിഡ് ജെ വൈൻലാൻഡ് 'ആറ്റമിക് ക്ലോക്ക്' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ഡിജിറ്റൽ വില്ലേജിന്റെ സ്ഥാപക എവലിൻ മോറ, ഓട്ടോമോറ്റിവ് പ്രഫഷനൽ ബിനോജ് കാലായിൽ, സ്റ്റാൻഫോഡ് യൂനിവേഴ്സിറ്റി എമരിറ്റസ് പ്രഫസറും ലോക പ്രശസ്ത ഇലക്ട്രിക്കൽ എൻജിനീയറുമായ ഡോ. തോമസ് കൈലാത്ത് എന്നിവരുടെ പ്രഭാഷണങ്ങൾ ഫെബ്രുവരി 23, 27 തീയതികളിലായി നടക്കും. അടുത്ത പത്തു വർഷം ഇന്ത്യയുടെ ദശകമാകുമെന്ന് ഉദ്ഘാടനം ചെയ്ത് രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. എൻ.ഐ.ടി.സി ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണ അധ്യക്ഷ പ്രസംഗം നടത്തി. ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി.എസ്. സതീദേവി, ഡോ. നിഖിൽ ശശിധരൻ എന്നിവർ സംസാരിച്ചു. അർചിത് ഗോപകുമാർ നന്ദി പറഞ്ഞു. രാജ്യത്തിനു അകത്തും പുറത്തുമായി നിരവധി വിദ്യാർഥികളും ശാസ്ത്രരംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന 'തത്വ'21' ഈ മാസം 28നു സമാപിക്കും. വിശദവിവരങ്ങൾ http://tatva.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
