Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജല ജീവൻ മിഷൻ പദ്ധതി...

ജല ജീവൻ മിഷൻ പദ്ധതി നടപ്പാക്കാൻ ഒരുങ്ങി പഞ്ചായത്തുകൾ

text_fields
bookmark_border
ജല ജീവൻ മിഷൻ പദ്ധതി നടപ്പാക്കാൻ ഒരുങ്ങി പഞ്ചായത്തുകൾ
cancel
കൊടിയത്തൂർ: കേന്ദ്ര, സംസ്ഥാന സർക്കാറുകളും ഗ്രാമപഞ്ചായത്തും ഗുണഭോക്താവും ചേർന്ന് ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവൻ കുടുംബങ്ങൾക്കും സ്ഥാപനങ്ങൾക്കും പുതിയ വാട്ടർ കണക്​ഷൻ നൽകുന്ന ജല ജീവൻ മിഷൻ പദ്ധതി നടപ്പാക്കാൻ കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളിൽ ഒരുക്കങ്ങൾ തുടങ്ങി. ന്യായമായ നിരക്കിൽ ശുദ്ധമായ കുടിവെള്ളം പ്രവർത്തനക്ഷമമായ ടാപ്പിലൂടെ നൽകി ജീവിതനിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. പ്രാരംഭ നടപടിയായി കാരശ്ശേരി, കൊടിയത്തൂർ ഗ്രാമപഞ്ചായത്തുകൾ ശിൽപശാല സംഘടിപ്പിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്തും സഹായ സംഘടനയായ മിറർ സെന്റർ ഫോർ സോഷ്യൽ ചെയ്ഞ്ചും സംയുക്തമായി സൗത്ത് കൊടിയത്തൂർ ദഅ്​വ സെന്ററിൽ സംഘടിപ്പിച്ച ശിൽപശാല പഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്​ കരീം പഴങ്കൽ അധ്യക്ഷത വഹിച്ചു. നിഥിൻ . കെ.കെ, സരിത്ത്. സി.കെ. സലാം, ദിവ്യ ഷിബു, എം.ടി. റിയാസ് , ആയിഷ ചെലപുറത്ത്, വാർഡ് മെംബർ ഫസൽ കൊടിയത്തൂർ എന്നിവർ സംസാരിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്തും സഹായ സംഘടന മിറർ ഫോർ സോഷ്യൽ ചെയ്ഞ്ചും സംയുക്തമായി സംഘടിപ്പിച്ച ശിൽപശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത വി.പി. ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആമിന എടത്തിൽ അധ്യക്ഷത വഹിച്ചു. ശാന്ത ദേവി മൂത്തേടത്ത്, സത്യൻ മുണ്ടയിൽ, ജിജിത സുരേഷ്, സരിത്ത് സി.കെ, നിഥിൻ കെ.കെ, അർച്ചന എന്നിവർ സംസാരിച്ചു. Kdrl: ജല ജീവൻ മിഷൻ പദ്ധതി പഞ്ചായത്ത് തല ശിൽപശാല പ്രസിഡൻ്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story