Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോലായയിലൊഴുകി,...

കോലായയിലൊഴുകി, ഗസലിന്‍റെ അലകൾ

text_fields
bookmark_border
ni;--" കോഴിക്കോട്​: മുതിർന്നവർക്ക്​​ ഇരിക്കാനും വർത്തമാനം പറയാനും തീർത്ത കോയാറോഡ്​ ബീച്ചിലെ 'കോലായ' വിശ്രമകേന്ദ്രത്തിൽ ഗസലിന്‍റെ ഈണങ്ങൾ. കഴിഞ്ഞ ദിവസത്തെ ഉദ്​ഘാടനച്ചടങ്ങിന്​ ശേഷമുള്ള കോലായയിലെ ആദ്യ വിനോദപരിപാടി ആസ്വദിക്കാൻ ഞായറാഴ്ച ഏറെ പേരെത്തി. സമുദ്രത്തിലേക്കുള്ള കാഴ്ചയും കാറ്റുമേറ്റുള്ള സംഗീതാസ്വാദനം നവ്യാനുഭവമായി. മലബാർഷായുടെ നേതൃത്വത്തിൽ ഉമ്പായിയുടെയടക്കം 20 ഈണങ്ങളാണ്​ ആലപിച്ചത്​. ജഗ്​ജിത് ​സിങ്​, യേശുദാസ്​ എന്നിവരുടെ പാട്ടുകളും കൂടെവന്നു. വിൽസൻ മാത്യുവും കൂടെ പാടി. സെൽവരാജ്​ (തബല), രാമദാസ്​ (ഹാർമോണിയം) എന്നിവർ പശ്ചാത്തലമൊരുക്കി. ഉമ്പായിയുടെ പ്രസിദ്ധമായ 'ഗാനപ്രിയരെ ആസ്വാദകരെ ഗസൽമാല..' കൊണ്ടായിരുന്നു തുടക്കം. വാർഡ്​ കൗൺസിലർ എം.കെ. മഹേഷ്​ സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story