Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൗൺസിലർക്കെതിരെ...

കൗൺസിലർക്കെതിരെ സി.പി.എമ്മിൽ നടപടി

text_fields
bookmark_border
കോഴിക്കോട്​: അഴിമതി ആരോപണത്തെ തുടർന്ന്​ കോർപറേഷൻ കൗൺസിലർക്കെതി​രെ സി.പി.എമ്മിൽ അച്ചടക്ക നടപടി. ടൗൺ ഏരിയ കമ്മിറ്റി അംഗമായ കൗൺസിലറെയാണ്​ ബ്രാഞ്ച്​ കമ്മിറ്റിയിലേക്ക്​ തരംതാഴ്ത്തിയത്​. കോർപറേഷന്‍റെ നെല്ലിക്കോട്​ വ്യവസായ എസ്​റ്റേറ്റിൽ കുടുംബശ്രീക്ക്​ അനുവദിച്ച കെട്ടിടം സ്വകാര്യ സ്ഥാപനത്തിന്​ വാടകക്ക്​ നൽകിയ വിഷയത്തിലാണ്​ പാർട്ടി നടപടി. കുടുംബശ്രീക്ക്​ വേണ്ടി എട്ടുലക്ഷം രൂപ മുടക്കി നിർമിച്ച കെട്ടിടം കുടുംബശ്രീ ഭാരവാഹിയും അന്ന്​ കൗൺസിലറായിരുന്ന നേതാവും ചേർന്ന്​ ബേക്കറിക്കാർക്ക്​ മാസം 24000 രൂപ വാടകക്ക്​ അനധികൃതമായി കൈമാറുകയായിരുന്നു. നിലവിൽ മറ്റൊരു വാർഡിലെ കൗൺസിലറാണ്​ അച്ചടക്കനടപടിക്ക്​ വിധേയനായ നേതാവ്​. കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചിരുന്നെങ്കിലും ഭരണപക്ഷം ആരോപണം നിഷേധിക്കുകയായിരുന്നു. എന്നാൽ, പാർട്ടിക്കുള്ളിലും പരാതി വന്നതോടെയാണ്​ മൂന്നംഗ കമീഷനെ നിയോഗിച്ചതും ഒടുവിൽ അച്ചടക്ക നടപടിക്ക്​ നിർബന്ധിതരായതും. വിഷയത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്​ ബി.ജെ.പി വിജിലൻസിന്​ പരാതി നൽകിയിട്ടുണ്ട്​. ​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story