Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:40 AM IST Updated On
date_range 21 Feb 2022 5:40 AM ISTപുത്തൂർ സ്കൂളിൽ ജൈവകൃഷിക്ക് തുടക്കം
text_fieldsbookmark_border
ഓമശ്ശേരി: പുത്തൂർ ഗവ. യു.പി സ്കൂളിൽ ഹരിതം പദ്ധതിയുടെ ഭാഗമായി കാർഷിക ക്ലബിന്റെ നേതൃത്വത്തിൽ ജൈവകൃഷിക്ക് തുടക്കംകുറിച്ചു. സ്കൂൾ പരിസരത്ത് അധ്യാപകരും വിദ്യാർഥികളും ചേർന്നാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. തക്കാളി, വഴുതന, വെണ്ട, പയർ, മുളക് എന്നിവയാണ് ആദ്യഘട്ടത്തിൽ കൃഷി നടത്തുന്നത്. പ്രദേശവാസികളുടെ സഹകരണത്തോടെ കൃഷിയിടങ്ങൾ ഏറ്റെടുത്ത് വിപുലമായ രീതിയിൽ കൃഷി ചെയ്യാനും കാർഷിക ക്ലബ് പദ്ധതികളാവിഷ്കരിച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്തിന്റേയും കൃഷിഭവന്റേയും സേവനങ്ങൾ ഉപയോഗപ്പെടുത്തും. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി പച്ചക്കറിത്തൈകൾ നട്ട് ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.വി. സ്വാദിഖ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി.എ. ഹുസൈൻ, കെ.ടി. അബ്ദുൽനാസർ, അബ്ദുറഹിമാൻ ഹഫ്സ, സി.കെ. ഫാത്വിമ, ഷെറീന, ജിനി, ഫസീല എന്നിവർ സംസാരിച്ചു. സുഹറ സ്വാഗതവും സൽബീന നന്ദിയും പറഞ്ഞു. ഫോട്ടോ:പുത്തൂർ സ്കൂളിൽ ഹരിതം പദ്ധതിയുടെ ഭാഗമായുള്ള ജൈവകൃഷി ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി തൈകൾ നട്ട് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story