Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:40 AM IST Updated On
date_range 21 Feb 2022 5:40 AM ISTജവഹർ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് തുടക്കം
text_fieldsbookmark_border
മാവൂർ: ജവഹർ മാവൂർ സംഘടിപ്പിച്ച പുറത്തഞ്ചേരി ഷൗക്കത്തലി മെമ്മോറിയൽ ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടിയുള്ള അഖില കേരള ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് മാവൂർ പാടം ഗ്രൗണ്ടിൽ തുടക്കമായി. ആദ്യ മത്സരത്തിൽ ഫൈറ്റേഴ്സ് കൊടിയത്തൂർ മൂന്നിനെതിരെ അഞ്ചുഗോളിന് ഇൻസാറ്റ് താമരശ്ശേരിയെ പരാജയപ്പെടുത്തി. ഐ ലീഗ് താരം വാഹിദ് സാലി ഉദ്ഘാടനം ചെയ്തു. കെ.ടി. അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. വാർഡ് മെംബർമാരായ കെ. ഉണ്ണികൃഷ്ണൻ, എം.പി. കരീം എന്നിവർ സംസാരിച്ചു. അഡ്വ. ഷമീം പക്സാൻ സ്വാഗതവും പി.എം. ഹമീദ് നന്ദിയും പറഞ്ഞു. തിങ്കളാഴ്ച സോക്കർ അരീക്കോട് സീസ്കോ വാഴക്കാടിനെ നേരിടും. കിക്കോഫ് 8.00.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
