Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആവേശമായി ചാക്കാത്ത്...

ആവേശമായി ചാക്കാത്ത് വയലിലെ കൊയ്ത്തുത്സവം

text_fields
bookmark_border
ആവേശമായി   ചാക്കാത്ത് വയലിലെ കൊയ്ത്തുത്സവം
cancel
അഞ്ച് ഏക്കർ നെൽവയലിൽ നൂറുമേനി വിളവ് താമരശ്ശേരി: പഴയകാല ഓർമകളിലേക്ക് തിരിച്ചുവിളിച്ച് താമരശ്ശേരി ചാക്കാത്ത് വയലിലെ കൊയ്ത്തുത്സവം. കതിർ കർഷക കൂട്ടായ്മ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി താമരശ്ശേരി പഞ്ചായത്തിലെ രാരോത്ത് പതിനൊന്നാം വാർഡിലെ അഞ്ചേക്കർ വരുന്ന പറചികോത്ത് ചാക്കാത്ത് വയലിൽ ഒരുക്കിയ തരിശുനില നെൽകൃഷിയുടെ കൊയ്ത്തുത്സവമാണ് ആവേശം പകർന്ന് നടന്നത്. പ്രദേശവാസികളായ 18 പേർ ചേർന്ന് രൂപവത്കരിച്ച കർഷക കൂട്ടായ്മയുടെ കാർഷിക സംരംഭം ജനപങ്കാളിത്തം കൊണ്ട് ഗ്രാമത്തിന്റെ ഉത്സവമായി മാറി. തരിശുനില നെൽകൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി കൃഷിഭവൻ, താമരശ്ശേരി ഗ്രാമപഞ്ചായത്ത്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുമായി സഹകരിച്ചാണ് കൃഷി ആരംഭിച്ചത്. രണ്ട് പതിറ്റാണ്ടോളമായി നെൽകൃഷി അന്യംനിന്ന വയലിൽ കതിർ കൂട്ടായ്മയിലെ അംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും ദിവസങ്ങളോളം പണിയെടുത്താണ് നിലമൊരുക്കി കൃഷിയിറക്കിയത്. ഞായറാഴ്ച നാട്ടുകാരുടെ സാന്നിധ്യത്തിൽ കൊയ്ത്തുയന്ത്രം ഉപയോഗിച്ചാണ് കൊയ്ത്ത് നടന്നത്. കതിർ കർഷക കൂട്ടായ്മ ഭാരവാഹികളായ പി.കെ. വാസുദേവൻ, പ്രകാശൻ വരിക്കോളി, വിശ്വനാഥൻ, എൻ.പി. സൈതലവി, മംഗലത്ത്​ മുഹമ്മദ്, കണ്ടിയിൽ മുഹമ്മദ്, വാസു, ഷാജി, അജയ് തുടങ്ങിയവർ നേതൃത്വം നൽകി. ക്യാപ്.. താമരശ്ശേരി ചാക്കാത്ത് വയലിലെ നെൽകൃഷി കൊയ്ത്തുയന്ത്രം ഉപയോഗിച്ച് കൊയ്തെടുത്തപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story