Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലക്ഷ്യ ലോഗോ പ്രകാശനം

ലക്ഷ്യ ലോഗോ പ്രകാശനം

text_fields
bookmark_border
ലക്ഷ്യ ലോഗോ പ്രകാശനം
cancel
നന്മണ്ട: ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് നന്മണ്ട സാക്ഷരത കേന്ദ്രത്തിൽ ആരംഭിക്കുന്ന നൂതന പദ്ധതിയായ ജനകീയ ശാസ്ത്ര പരിപോഷണ കേന്ദ്രം ലക്ഷ്യയുടെ ലോഗോ പ്രകാശനം ഐ.എസ്.ആർ.ഒ മുൻ ഡയറക്ടർ ഇ.കെ. കുട്ടി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ കൃഷ്ണവേണി മാണിക്കോത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ്​ പ്രസിഡന്‍റ്​ ഷിഹാന രാരപ്പൻകണ്ടി, പഞ്ചായത്ത് വൈസ്​ പ്രസിഡന്‍റ്​ രാജൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ഹരിദാസൻ ഈച്ചരോത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ സുജ അശോകൻ, യു.കെ. ഷജിൽ, മോഹനൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ലക്ഷ്യ ഉദ്ഘാടനപരിപാടിയുടെ വിജയത്തിനായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.പി. സുനിൽകുമാർ ചെയർമാനും ബി.ഡി.ഒ ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചു. ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസർ കെ. രജിത സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ കെ. സർജാസ് നന്ദിയും പറഞ്ഞു. പടം : ഐ.എസ്.ആർ.ഒ മുൻ ഡയറക്ടർ ഇ.കെ. കുട്ടി നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story