Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:39 AM IST Updated On
date_range 21 Feb 2022 5:39 AM ISTവീട്ടിലൊരു ലൈബ്രറിയുമായി കരുണാറാം സ്കൂൾ
text_fieldsbookmark_border
നന്മണ്ട: കരുണാറാം എ.യു.പി സ്കൂൾ ഓരോ വീട്ടിലും ഓരോ ലൈബ്രറി വിഭാവനം ചെയ്തുള്ള ഹോം ലൈബ്രറി ഒരുക്കുന്നു. നാടകരചയിതാവ് ഷിബു മൂത്താട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ബിനീഷ് ഏറാഞ്ചേരി അധ്യക്ഷത വഹിച്ചു. ലൈബ്രറിയിലേക്കുള്ള പുസ്തകസമർപ്പണം സ്കൂൾ മാനേജർ കെ.എം. രവി നിർവഹിച്ചു. പൂർവ വിദ്യാർഥിയായിരുന്ന ചെറുകാളമ്പത്ത് ദാമോദരൻെറ സ്മരണാർഥം കുടുംബം ഏർപ്പെടുത്തിയ എൻഡോവ്മൻെറ് എ.കെ. ദേവി പ്രധാനാധ്യാപകൻ ടി.കെ. സന്തോഷ് കുമാറിന് കൈമാറി. നൂറിൽപരം പുസ്തകങ്ങൾ വീട്ടിൽ ഒരുക്കിയ ധ്യാൻ ദേവ്, ദേവനാഥ് എന്നി വിദ്യാർഥികളെ അനുമോദിച്ചു. പി. കുമാരൻ ഭട്ടതിരിപ്പാട്, പി.ടി.എ വൈസ് പ്രസിഡൻറ് കെ. അനിത എന്നിവർ സംസാരിച്ചു. അസ്വീൽ പൂമംഗലം സ്വാഗതവും ഗീത മംഗലശ്ശേരി നന്ദിയും പറഞ്ഞു. പടം : കരുണാറാം എ.യു.പി സ്കൂൾ ഹോം ലൈബ്രറി നാടകരചയിതാവ് ഷിബു മൂത്താട്ട് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
