Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതിരുവമ്പാടി...

തിരുവമ്പാടി ഗ്രാമപഞ്ചായത്ത്: എൽ.ഡി. എഫ് സമരത്തിന്

text_fields
bookmark_border
തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽ.ഡി.എഫ് സമരത്തിന്. മാർച്ച് ആദ്യവാരം പഞ്ചായത്തുതല പ്രചാരണ ജാഥക്കു ശേഷം പഞ്ചായത്ത് ഓഫിസിനു മുന്നിൽ ഏകദിന സമരം നടത്തും. സാമ്പത്തിക വർഷം തീരാറായിട്ടും വാർഷിക പദ്ധതിച്ചെലവ് അമ്പതു ശതമാനം പോലുമായിട്ടില്ല. 17 വാർഡുകളിലും നടപ്പാക്കേണ്ട വികസന പദ്ധതികൾ ജനങ്ങൾക്ക് നഷ്ടപ്പെടും. കെ.എസ്.ആർ.ടി.സി സ്ഥലത്തേക്കുള്ള റോഡ്​ നിർമാണം, കൃഷി ഭവൻ, മൃഗാശുപത്രി, ഹോമിയോ ആശുപത്രി എന്നിവയുടെ വികസനം, വഴിവിളക്ക് അറ്റകുറ്റപ്പണി, പൊതുശ്മശാനം, മാലിന്യ സംസ്​കരണ പദ്ധതി തുടങ്ങിയ വികസനപ്രവൃത്തികൾ അനിശ്ചിതാവസ്ഥയിലാണ്. ഒരുവർഷമായി കാര്യക്ഷമമായി പഞ്ചായത്തു ഭരണം നടത്താൻ കഴിയാത്ത ഭരണസമിതിക്കെതിരെ ജനങ്ങൾ പ്രതികരിക്കണം. മാർച്ച് 31ന് മുമ്പ് പദ്ധതി രേഖയിലുള്ള മുഴുവൻ പദ്ധതികളും നടപ്പാക്കണം. ജോയി മ്ലാങ്കുഴി അധ്യക്ഷത വഹിച്ചു. ജോളി ജോസഫ്, സി.എൻ. പുരുഷോത്തമൻ, വിൽസൺ താഴത്തുപറമ്പിൽ, ബെന്നി തറപ്പേൽ, പി.സി. ഡേവിഡ്, ഗോപീലാൽ, കെ.ഡി. ആന്റണി, പി.സി.അഗസ്ത്യൻ, ജോസ് മാത്യൂസ്, ബെന്നി മണിമല തറപ്പേൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story