Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊടുവള്ളിയിൽ...

കൊടുവള്ളിയിൽ മയക്കുമരുന്നുമായി രണ്ടു യുവാക്കൾ പിടിയിൽ

text_fields
bookmark_border
lead കൊടുവള്ളി: മാരക ലഹരി വസ്തുവായ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. കൂടത്തായി ആറ്റിൻകര അമൽ ബെന്നി (24), കൂടത്തായി അമ്പായക്കുന്നുമ്മൽ വിഷ്ണുദാസ്(24) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 810 മില്ലിഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. കൊടുവള്ളി ഇൻസ്​പെക്ടർ എം.പി.രാജേഷിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. താമരശ്ശേരിയിൽനിന്ന് കൊടുവള്ളിയിലേക്ക് ബൈക്കിൽ സഞ്ചരിച്ച ഇവരെ ശനിയാഴ്ച വൈകീട്ട് ആറരയോടെ ദേശീയപാത 766 ൽ നെല്ലാങ്കണ്ടി അങ്ങാടിക്കു സമീപമുള്ള ടൂറിസ്റ്റ് ഹോം കെട്ടിടത്തിന് സമീപത്തുവെച്ച് ബൈക്ക് തടഞ്ഞാണ് പൊലീസ് പിടികൂടിയത്. താമരശ്ശേരിയിലും പരിസരങ്ങളിലും ലഹരിവിൽപന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു. എസ്.ഐമാരായ കെ.കെ.രാജേഷ്കുമാർ, പി.കെ. അഷ്റഫ് ,എ.എസ്.ഐമാരായ ശ്രീകുമാർ, സജീവൻ,സീനിയർ സി.പി.ഒ.മാരായ അബ്ദുൽ റഹീം, ജയരാജൻ, സി.പി.ഒ.രതീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story