Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:38 AM IST Updated On
date_range 21 Feb 2022 5:38 AM ISTയുവതിയെ മർദിച്ചതായി പരാതി
text_fieldsbookmark_border
പയ്യോളി: ഭർത്താവിനൊപ്പം ജോലിചെയ്യവെ ടൗണിലെ കടയിൽ കയറി യുവതിയെ മർദിച്ചതായി പരാതി. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്ന് യുവതി പറഞ്ഞു. ഫെബ്രുവരി 17 ന് രാവിലെ പതിനൊന്നോടെ പേരാമ്പ്ര റോഡിലെ കടയിൽ ഭർത്താവിനൊപ്പം ജോലിചെയ്യവെയാണ് യുവതിക്ക് മർദനമേറ്റതായി പയ്യോളി പൊലീസിൽ പരാതി നൽകിയത്. ഭർതൃസഹോദരനും ഭർതൃപിതാവിൻെറ സഹോദരനും ചേർന്ന് മർദിച്ചെന്നാണ് പരാതി. ഭർത്താവിനെ മർദിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പോഴാണ് യുവതിക്ക് മർദനമേറ്റത്. എന്നാൽ, പരാതി സ്വീകരിക്കുന്നതിന് പൊലീസ് ആദ്യം വിമുഖത കാണിച്ചതായും സംഭവം ഉണ്ടായതിനെ തുടർന്ന് കടയുടെ മുന്നിൽ ഗതാഗതത്തടസ്സമുണ്ടായതിന് നിങ്ങളുടെ പേരിൽ കേസെടുക്കുമെന്നായിരുന്നു പൊലീസിൻെറ മറുപടിയെന്നും യുവതി പറഞ്ഞു. മർദനമേറ്റ യുവതി ആദ്യം മേലടി സി.എച്ച്.സിയിലും , പിന്നീട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. കടയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഭർത്താവും ബന്ധുക്കളും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട് . യുവതിക്ക് മർദനമേറ്റ സംഭവത്തിനുപിന്നിൽ ഇതാണെന്നാണ് സൂചന. സംഭവം സംബന്ധിച്ച് വടകര റൂറൽ എസ്.പിക്ക് യുവതി പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story