Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:35 AM IST Updated On
date_range 21 Feb 2022 5:35 AM IST'കഥാശ്വാസം' സംഗമം
text_fieldsbookmark_border
കോഴിക്കോട്: നൂറോളം കഥാകൃത്തുകളും ആസ്വാദകരും ഒത്തുചേർന്ന് സംഗമം. ബന്ന ചേന്ദമംഗല്ലൂർ എഡിറ്റ് ചെയ്ത 'കഥാശ്വാസം' സമാഹാരത്തിന്റെ പ്രകാശന ചടങ്ങിലാണ് സംഗമം. സ്വാമി അധ്യാത്മാനന്ദ സരസ്വതിക്കും ഫാദർ ഡോ. മോത്തി വർക്കിക്കും കോപ്പി നൽകി മേയർ ബീന ഫിലിപ് പ്രകാശനം നിർവഹിച്ചു. കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്തു. വിനോദ് കോവൂർ മുഖ്യാതിഥിയായി. ഡോ. ഖദീജ മുംതാസ്, പി.കെ. പാറക്കടവ്, വി.ആർ. സുധീഷ്, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, അബു ഇരിങ്ങാട്ടിരി തുടങ്ങി 32 കഥാകൃത്തുക്കൾ സംബന്ധിച്ചു. പ്രഫ. അക്ബർ, സുനീഷ് പെരുവയൽ, പ്രാർഥന ഘോഷ് എന്നിവരെ ആദരിച്ചു. 2020 മാർച്ച് 23ന് കോവിഡ് ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ 'കഥാശ്വാസം' സോഷ്യൽ മീഡിയ സാഹിത്യ സംരംഭം ആരംഭിച്ചു. പരിപാടിയിൽ വായിച്ച കഥകളിൽനിന്ന് തിരഞ്ഞെടുത്ത 70 കഥകളും 70 ആസ്വാദനക്കുറിപ്പുകളുമാണ് ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പുസ്തകത്തിൽ. ശബ്ദാവിഷ്കാരവുമുണ്ട്. കേൾക്കുകയും വായിക്കുകയും ചെയ്യാവുന്ന പുസ്തകം മലയാളത്തിൽ ആദ്യമാണെന്ന് പ്രസാധകർ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story