Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:35 AM IST Updated On
date_range 21 Feb 2022 5:35 AM ISTബാലകൃഷ്ണൻ പെന്നപ്പുറത്ത് അവാർഡ് ഡോ. എൻ. വിജയന്
text_fieldsbookmark_border
കോഴിക്കോട്: ശ്രീനാരായണീയ പ്രവർത്തകൻ ബാലകൃഷ്ണൻ പെന്നപ്പുറത്തിന്റെ സ്മരണാർഥമുള്ള സ്മാരക ട്രസ്റ്റ് പ്രഥമ പുരസ്കാരം പ്രഫ. ഡോ. എൻ. വിജയന് മന്ത്രി എ.കെ. ശശീന്ദ്രൻ നൽകി. അവാർഡ് തുകയായ 10,001 രൂപ ഡോ. വിജയൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. സയൻസ് വിഷയങ്ങളിൽ ഏറ്റവും മികച്ച വിദ്യാർഥിനി കെ. ശ്യാമക്ക് (ചേളന്നൂർ എസ്.എൻ കോളജ്) ട്രസ്റ്റ് ഏർപ്പെടുത്തിയ സ്വർണമെഡൽ ട്രസ്റ്റ് ചെയർമാൻ ഭവിഷ് പെന്നപ്പുറത്ത് സമ്മാനിച്ചു. ജഗദ്മയൻ ചന്ദ്രപുരി അധ്യക്ഷത വഹിച്ചു. ഡോ. കെ. മൊയ്തു, എം. അബൂബക്കർ, അഡ്വ. പി.എം. സുരേഷ് ബാബു, പി. സുന്ദർദാസ്, അഭിലാഷ് എസ്, ഡോ. സി. രാജഗോപാൽ, ബിദോഷ് പെന്നപുറത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story