Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

അടിയന്തരാവസ്ഥക്കാലത്തുപോലും ഇതുപോലെമാധ്യമങ്ങൾക്ക്​ കൂച്ചുവിലങ്ങിട്ടിട്ടില്ല -സാദിഖലി തങ്ങൾ

text_fields
bookmark_border
​​കോഴിക്കോട്​: അടിയന്തരാവസ്ഥക്കാലത്തുപോലും ഇന്നത്തെ പോലെ മാധ്യമങ്ങൾക്ക്​ കൂച്ചൂവിലങ്ങിട്ടിട്ടില്ലെന്ന്​ മുസ്​ലിം ലീഗ്​ ഉന്നതാധികാര സമിതി അംഗം പാണക്കാട്​ സാദിഖലി ശിഹാബ്​ തങ്ങൾ. ഹനിക്കപ്പെടുന്ന പൗരസ്വാതന്ത്ര്യം എന്ന വിഷയത്തിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥ ഉത്തരവിൽ ഒപ്പിടുന്നതിനെ വിമർശിച്ചുള്ള കാർട്ടൂണുകൾ പോലും അക്കാലത്ത്​ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ഇന്നാണെങ്കിൽ​ വിമർശനമുന്നയിക്കുന്നവർക്ക്​ സ്വന്തം ജീവൻതന്നെ ബലിനൽകേണ്ട അവസ്ഥയാണ്​. വിയോജിക്കാനുള്ള സ്വാതന്ത്ര്യത്തെയും നിലനിർത്തുക എന്നതാണ്​ പ്രധാനം. പ്രതിപക്ഷ സ്വരങ്ങളെയും സ്വാഗതം ​ചെയ്യുകയാണ്​ വേണ്ടത്​. ഭരണഘടനയുടെ അന്തസ്സ്​​ അംഗീകരിക്കാതെ രാജ്യം ഭരിക്കുന്നവർ വിമർശനങ്ങളെ ഭയപ്പെടുകയാ​ണെന്നും അതിനാലാണ്​ വിലക്കു​കൾ ​കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂത്ത്​ ലീഗ്​ സംസ്ഥാന പ്രസിഡന്‍റ്​ പാണക്കാട്​ മുനവ്വറലി തങ്ങൾ അധ്യക്ഷതവഹിച്ചു. രാജ്യത്തിന്‍റെ മഹത്തായ പാരമ്പര്യം തകർക്കുകയാണെന്നും ഇപ്പോൾ പ്രതികരിച്ചില്ലെങ്കിൽ ഇന്ത്യയുടെ ആത്മാവുതന്നെ നഷ്ടമാവു​മെന്നും മുസ്‌ലിം ലീഗ് അഖിലേന്ത്യ ഓര്‍ഗനൈസിങ്​ സെക്രട്ടറി ഇ.ടി. മുഹമ്മദ്​ ബഷീർ എം.പി പറഞ്ഞു. കേരളത്തിലെ മാധ്യമ പ്രവർത്തകൻ സിദ്ദീഖ്​ കാപ്പനെ ജയിലിടച്ചതിന്‍റെ കാരണംപോലും ഇതുവരെ പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങളു​ടെ ശബ്​ദിക്കാനുള്ള അവകാശംതന്നെ ഇല്ലായ്മചെയ്ത സംഭവം നേരത്തേയുണ്ടായിട്ടി​ല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരവാദി, ഗാന്ധിജിയെ വെടി​വെച്ചു​ കൊന്ന ഗോദ്​​സെയാണെന്നും അദ്ദേഹത്തിന്‍റെ പ്രത്യയശാസ്ത്രം രാജ്യം ഭരിക്കുമ്പോൾ മതേതരത്വവും ജനാധിപത്യവും ഐ.സി.യുവിലാണെന്നും സാഹിത്യകാരൻ പി.കെ. പാറക്കടവ്​ പറഞ്ഞു. മീഡിയവൺ സം​പ്രേഷണ വിലക്ക്​ മാധ്യമ സ്വാതന്ത്ര്യത്തിനുമാത്രമല്ല പൗരസ്വാതന്ത്ര്യത്തിനുതന്നെ എതിരാ​ണെന്ന്​​ എഡിറ്റർ പ്രമോദ്​ രാമൻ പറഞ്ഞു. മൗലികാവകാശംതന്നെയാണ്​ വിലക്കപ്പെട്ടത്​. മീഡിയവണിന്‍റെ ഉള്ളടക്കത്തിൽ ദേശ സുരക്ഷക്ക്​ കളങ്കമുള്ള എന്തെങ്കിലുമുണ്ടെങ്കിൽ എഡിറ്ററെന്ന നിലയിൽ എന്നെ അറസ്റ്റു​ചെയ്യട്ടെ. എന്തിനാണ്​ വിലക്ക്​ എന്നുപറയാതെ സർക്കാർ നാട്ടുകാർക്കിടയിൽ നിഴലും സംശയവും പരക്കട്ടെ എന്ന നിലപാടാണ്​ സ്വീകരിക്കുന്നത്​. ഇത്​ അംഗീകരിക്കാനാവുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. വി.കെ. ഫൈസല്‍ ബാബു, സംസ്​ഥാന ട്രഷറർ പി. ഇസ്മയിൽ എന്നിവരും സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്​ സ്വാഗതവും സെക്രട്ടറി ടി.പി.എം. ജിഷാൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story