Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:29 AM IST Updated On
date_range 21 Feb 2022 5:29 AM ISTജില്ല ഭരണകേന്ദ്രത്തിലെ തമ്മിലടി:സര്‍ക്കാര്‍ ഇടപെടണമെന്ന് കെ. പ്രവീണ്‍കുമാര്‍
text_fieldsbookmark_border
കോഴിക്കോട്: ഭരണമുന്നണിയിലെ രണ്ട് കക്ഷികളുടെ സര്‍വിസ് സംഘടനകള്‍ തമ്മിലുള്ള അധികാര വടംവലി കാരണം ജില്ല ഭരണകേന്ദ്രത്തില്‍ ഭരണസ്തംഭനമെന്ന് ഡി.സി.സി പ്രസിഡന്‍റ് അഡ്വ. കെ.പ്രവീണ്‍കുമാര്‍. ജില്ല കലക്ടര്‍ സമരക്കാരുടെ ഭീഷണി ഭയന്ന് ബംഗ്ലാവില്‍ ഒളിച്ചിരിക്കുകയാണ്. അധികാരം കൈയിലുള്ള കലക്ടര്‍ ആരെയാണ് ഭയക്കുന്നതെന്ന് വ്യക്തമാക്കണം. കാര്യശേഷിയുള്ള മുന്‍ കലക്ടര്‍മാര്‍ക്ക് അദ്ദേഹം അപമാനമാണ്. സ്തംഭനാവസ്ഥ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. അതേസമയം, റവന്യൂവകുപ്പിലെ സ്ഥലംമാറ്റത്തിനെതിരായ പ്രതിഷേധം തുടരുമെന്ന് സി.പി.എം അനുകൂല സര്‍വിസ് സംഘടനയായ എന്‍.ജി.ഒ യൂനിയന്‍ വ്യക്തമാക്കി. സ്ഥലംമാറ്റം മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആരോപിച്ചാണ് സമരം. സമരത്തിനെതിരെ സി.പി.ഐ സംഘടനയായ ജോയൻറ് കൗണ്‍സില്‍ രംഗത്തെത്തിയതോടെയാണ് ദിവസങ്ങളായി കലക്ടറേറ്റില്‍ ജീവനക്കാര്‍ ചേരിതിരിഞ്ഞ് പോര്‍വിളിയിലേക്ക് തിരിഞ്ഞത്. ഉത്തരവ് വിവാദത്തിലായതോടെ കലക്ടര്‍ അവധിയില്‍ പോയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story