Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:45 AM IST Updated On
date_range 20 Feb 2022 5:45 AM ISTകണ്ടിൻജന്റ് ജീവനക്കാർ വഞ്ചനദിനം ആചരിച്ചു
text_fieldsbookmark_border
കോഴിക്കോട്: നഗരസഭകളിലെ കണ്ടിൻജന്‍റ് വിഭാഗം ജീവനക്കാരെകൂടി പൊതു സർവിസിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ വഞ്ചനദിനം ആചരിച്ചു. ത്രിതല പഞ്ചായത്തുകളെയും നഗരസഭ കോർപറേഷനുകളെയും ഏകീകരിച്ച് പൊതു സർവിസിൽ ഉൾപ്പെടുത്തിയ സർക്കാർ കണ്ടിൻജന്റ് ജീവനക്കാരെ മാത്രം ഒഴിവാക്കിയ വിവേചനപരമായ നടപടിയിൽ യോഗം പ്രതിഷേധിച്ചു. കോർപറേഷന് മുന്നിൽ നടന്ന പ്രതിഷേധ സമരം യു.ഡി.എഫ് കൗൺസിലർ കെ.സി. ശോഭിത ഉദ്ഘാടനം ചെയ്തു. വർക്കേഴ്സ് കോൺഗ്രസ് യൂനിയൻ ജില്ല പ്രസിഡന്‍റ് കെ. ഷാജി അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി അഡ്വ. സുനീഷ് മാമിയിൽ, കൗൺസിലർ എസ്.കെ. അബൂബക്കർ കോയ, പ്രശാന്ത് കളത്തിങ്ങൽ, അഡ്വ. കെ. രതീഷ് ലാൽ, മജീദ് വെള്ളയിൽ, സി. ഫ്രാൻസിസ്, കെ. മല്ലയ്യ, കെ. സത്യനാഥൻ, എൻ.പി. മജീദ്, പി. സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. vanchanadinam നഗരസഭകളിലെ കണ്ടിൻജന്‍റ് വിഭാഗം ജീവനക്കാരെ പൊതു സർവിസിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ വർക്കേഴ്സ് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടി യു.ഡി.എഫ് കൗൺസിലർ കെ.സി. ശോഭിത ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story