Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:45 AM IST Updated On
date_range 20 Feb 2022 5:45 AM ISTസമ്പൂർണ ഉറവിട മാലിന്യമുക്ത നഗരസഭ പദ്ധതി തുടങ്ങി
text_fieldsbookmark_border
ഫറോക്ക്: സമ്പൂർണ ഉറവിട മാലിന്യമുക്ത നഗരസഭ പദ്ധതിക്ക് ഫറോക്കിൽ തുടക്കം. 'ശുചിത്വം സുന്ദരം എന്റെ ഫറോക്ക്' പദ്ധതിയുടെ ഭാഗമായി ഉറവിട മാലിന്യ സംസ്കരണ സംവിധാനങ്ങൾ വിതരണം ചെയ്തു. വീടുകൾക്ക് റിങ് കമ്പോസ്റ്റ് ലഭ്യമാക്കുന്ന പദ്ധതി മുൻസിപ്പൽ ചെയർമാൻ എൻ.സി. റസാഖ് ഉദ്ഘാടനം ചെയ്തു. ബയോ ബിനും നഗരസഭ വിതരണം ചെയ്യുമെന്ന് ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ കെ.പി. നിഷാദ് പറഞ്ഞു. മുഴുവൻ വീടുകളിലും ഉറവിട മാലിന്യ സംസ്കരണ സൗകര്യങ്ങൾ സ്ഥാപിച്ച് മാലിന്യമുക്ത നഗരസഭയാക്കുക എന്നതാണ് കൗൺസിൽ ലക്ഷ്യംവെക്കുന്നത്. ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ കെ.പി. നിഷാദ് അധ്യക്ഷത വഹിച്ചു. കൗൺസിലർ അൻവർ അലി സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി ചെയർപേഴ്സൻ കെ. റീജ, കെ. കുമാരൻ, ബൽക്കീസ്, ഇ.കെ. താഹിറ, ഹരിത മിഷൻ കോഓഡിനേറ്റർ ആർ.പി. പ്രിയ എന്നിവർ സംസാരിച്ചു. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ വത്സൻ റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർ കെ.വി. അഷറഫ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story