Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:45 AM IST Updated On
date_range 20 Feb 2022 5:45 AM ISTകെ-റെയിൽ കേരളത്തെ കടക്കെണിയിലാക്കും -കെ.സുരേന്ദ്രൻ
text_fieldsbookmark_border
എലത്തൂർ: പിണറായി സർക്കാർ കേരളത്തെ കടക്കെണിയിലാക്കാനാണ് കെ-റെയിൽ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. അതുകൊണ്ടാണ് പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകാത്തത്. എലത്തൂർ 95 ബൂത്ത് സമ്മേളനം എരഞ്ഞിക്കലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രൻ. ബൂത്ത് പ്രസിഡൻറ് എം. അശ്വന്ത് അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ല സെക്രട്ടറിമാരായ സി.പി. സതീഷ്, ബിന്ദു ചാലിൽ, എലത്തൂർ മണ്ഡലം പ്രസിഡൻറ് ആർ. ബിനീഷ്, ജന.സെക്രട്ടറി പി. ഷിജുല, എം. സുനിൽ, പി.കെ. നിത്യാനന്ദൻ, കെ. പ്രദീപൻ, കെ. ചിത്രകല, പി. കൃഷ്ണവേണി എന്നിവർ സംസാരിച്ചു. ബൂത്ത് സെക്രട്ടറി ബിജിത്ത് ബാബു സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
