Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:44 AM IST Updated On
date_range 20 Feb 2022 5:44 AM ISTഡെങ്കിപ്പനി വിരുദ്ധ മാസാചരണവും ഊര്‍ജിത ഉറവിട നശീകരണ കാമ്പയിനും
text_fieldsbookmark_border
കോഴിക്കോട്: ജില്ല മെഡിക്കല്‍ ഓഫിസും കോര്‍പറേഷനും സംയുക്തമായി നടത്തി. മാങ്കാവ് നഗര ആരോഗ്യകേന്ദ്രത്തില്‍ ആശ, ആർ.ആർ.ടി, സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി. കൗണ്‍സിലര്‍ ഓമന മധു ഉദ്ഘാടനം ചെയ്തു. ജില്ല പ്രാണിജന്യ രോഗനിയന്ത്രണ ഓഫിസര്‍ ഡോ. കെ.കെ. ഷിനി, ഉപജില്ല വിദ്യാഭ്യാസ മാധ്യമ ഓഫിസര്‍ കെ.എം. മുസ്തഫ, ജില്ല എപ്പിഡെമിയോളജിസ്റ്റ് മിനു എബ്രഹാം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.പി. റിജു എന്നിവര്‍ ക്ലാസെടുത്തു. ഡോ. അഖില്‍, അംബുജം, ഗംഗാധരന്‍ മുല്ലശ്ശേരി, ടി. സുബൈദ, കവിത, അക്ഷയ, റഷീദ്, ജിനീഷ് എന്നിവര്‍ സംസാരിച്ചു. 34ാം ഡിവിഷനിലെ വീടുകളില്‍ കൊതുകുകളുടെ ഉറവിട നശീകരണവും വെക്ടര്‍ സര്‍വേയും ബോധവത്കരണ ലഘുലേഖ വിതരണവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story