Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:44 AM IST Updated On
date_range 20 Feb 2022 5:44 AM ISTപുല്ലൂരാംപാറയിലെ ഇരുവഴിഞ്ഞി തീരം മനോഹരമാക്കി മുളപ്പച്ച
text_fieldsbookmark_border
തിരുവമ്പാടി: മുളപ്പച്ചയിൽ മനോഹരമായി പുല്ലൂരാംപാറയിൽ ഇരുവഴിഞ്ഞി പുഴ തീരം. രണ്ട് ഏക്കറോളം വരുന്ന സ്ഥലത്താണ് തിരുവമ്പാടി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പച്ചത്തുരുത്ത് ഒരുക്കിയത്. ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് രണ്ട് വര്‍ഷം മുമ്പാരംഭിച്ച പദ്ധതിയാണിത്. ബാംബൂ മിഷന്റെ ഭാഗമായി മൂന്ന് ഇനം മുളകളുടെ തൈകള്‍ കൂടി വെച്ചുപിടിപ്പിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് തൈകള്‍ നട്ടത്. തൊഴിലുറപ്പ് പദ്ധതി, പുല്ലൂരാംപാറ നെഹ്റു മെമ്മോറിയല്‍ വായനശാല, പുല്ലൂരാംപാറ സൻെറ് ജോസഫ്സ് എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവരാണ് മുളത്തൈകളുടെ പരിപാലനവും സംരക്ഷണണവും നിര്‍വഹിക്കുന്നത്. എലന്ത്കടവ് പ്രദേശത്തും ചെറിയ പച്ചത്തുരുത്ത് നിര്‍മിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
