Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:43 AM IST Updated On
date_range 20 Feb 2022 5:43 AM ISTഅഗ്രോ ഇൻഡസ്ട്രീസ് കോർപറേഷന്റെ പ്രവർത്തനം കാര്യക്ഷമമാക്കും -വി. കുഞ്ഞാലി
text_fieldsbookmark_border
മുക്കം: കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷന്റെ പ്രവർത്തനം കാര്യക്ഷമമാക്കുമെന്ന് ചെയർമാൻ വി. കുഞ്ഞാലി പറഞ്ഞു. അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷന്റെ ചെയർമാനായി നിയമിതനായ വി. കുഞ്ഞാലിക്ക് കാരശ്ശേരി സഹകരണ ബാങ്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സി.കെ. കാസിം ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. അബ്രഹാം മാനുവലും പി.എം. തോമസും ചേർന്ന് കുഞ്ഞാലിക്ക് ഉപഹാരം സമ്മാനിച്ചു. എ.പി. മുരളീധരൻ, ഡോ. സി.ജെ. തിലക്, രാജിത മൂത്തേടത്ത്, എം.എ. സൗദ, ഗസീബ് ചാലൂളി, ബി.പി. റഷീദ്, വി.എം. ജംനാസ്, കുഞ്ഞാലി മമ്പാട്ട്, കെ.പി. അനിൽകുമാർ, ജയിംസ് ജോഷി, എം.പി. അസൈൻ, നടുക്കണ്ടി അബുബക്കർ, വി.എം. ഉസ്സൻ കുട്ടി, എൻ. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story