Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅക്ഷരദീപം പദ്ധതിയുമായി...

അക്ഷരദീപം പദ്ധതിയുമായി എൻ.എസ്.എസ്

text_fields
bookmark_border
അക്ഷരദീപം പദ്ധതിയുമായി എൻ.എസ്.എസ്
cancel
ഉള്ള്യേരി: വായനയുടെ പ്രാധാന്യം കുട്ടികളിലും പൊതുജനങ്ങളിലും എത്തിക്കുക, പ്രാദേശിക ലൈബ്രറികളെ മികവി‍ൻെറ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യവുമായി പാലോറ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് നടപ്പാക്കുന്ന അക്ഷരദീപം പദ്ധതിക്ക് തുടക്കമായി. വളന്റിയർമാർ പുസ്തകങ്ങൾ ഉള്ള്യേരി പൊതുവായനശാലക്ക് കൈമാറി. വിദ്യാലയങ്ങളിൽ വായനമൂലകൾ നിർമിക്കുക, ബസ്​ കാത്തിരിപ്പുകേന്ദ്രങ്ങളിൽ ചെറു ലൈബ്രറികൾ തുടങ്ങുക എന്നീ പ്രവർത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടക്കും. ഉള്ള്യേരി പബ്ലിക് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ ലൈബ്രറി പ്രസിഡന്‍റ്​ മേലേടത്ത് രവീന്ദ്രൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്‍റ്​ പി. പ്രദീപ് കുമാർ, എം. മാലിനി, കെ. ജയശ്രീ, പി. ഹേമലത, കെ.കെ. ഹരിദാസൻ, എൻ.എസ്.എസ്. ജില്ല കോഓഡിനേറ്റർ എസ്. ശ്രീജിത്ത് എന്നിവർ സംസാരിച്ചു. പടം uly 555 അക്ഷരദീപം പദ്ധതിയുടെ ഭാഗമായി ഉള്ള്യേരി ലൈബ്രറിക്ക് എൻ.എസ്.എസ് വളന്റിയർമാർ പുസ്തകങ്ങൾ കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story