Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകനാൽ റോഡരികിലെ...

കനാൽ റോഡരികിലെ മരത്തടികൾ മാറ്റിയില്ല

text_fields
bookmark_border
നന്മണ്ട: കനാൽ റോഡരികിലെ മരത്തടികൾ മാറ്റിയില്ല. കാൽനടക്കാർ ദുരിതത്തിൽ. ചീക്കിലോട് കൊളത്തൂർ കനാൽ റോഡരികിൽ മാസങ്ങൾക്കുമുമ്പ് മുറിച്ചിട്ട മരത്തടികളാണ് കാൽനടക്കാർക്ക് വിനയായി മാറുന്നത്. വാഹനങ്ങൾ വരുമ്പോഴാണ് യാത്രക്കാർ പരിഭ്രാന്തരാകുന്നത്. കൊളത്തൂർ ഹൈസ്കൂളിലെ വിദ്യാർഥികളും കനാൽ റോഡിനെ ആശ്രയിച്ചാണ് യാത്രചെയ്യുന്നത്. കുറ്റ്യാടി ഇറിഗേഷൻ പരിധിയിലാണ് മുറിച്ചിട്ട മരങ്ങൾ, മാസങ്ങളേറെയായിട്ടും ലേലത്തിൽ എടുത്ത വ്യക്തി കൊണ്ടുപോവാൻ തയാറായിട്ടില്ല എന്ന് നാട്ടുകാർ ആരോപിക്കുന്നു. അപകടം ക്ഷണിച്ചുവരുത്തുന്ന മരത്തടികൾ മാറ്റി യാത്രക്കാർക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് നാട്ടുകാർ ഇറിഗേഷൻ അധികൃതരോട് ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story