Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്ഫോടനത്തിൽ തകർന്ന...

സ്ഫോടനത്തിൽ തകർന്ന യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി; പൊലീസിന് മൊഴിയെടുക്കാനായില്ല

text_fields
bookmark_border
വടകര: ചെരണ്ടത്തൂരിൽ വീടിനുമുകളിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി. ആർ.എസ്.എസ് പ്രവർത്തകൻ മൂഴിക്കൽ മീത്തൽ ഹരിപ്രസാദിനാണ് വീടിന്റെ ടെറസിൽ നടന്ന സ്ഫോടനത്തിൽ ഗുരുതര പരിക്കേറ്റത്. എം.എം.സി മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഇയാളുടെ മൊഴിയെടുക്കാൻ വടകര സി.ഐ കെ.കെ. ബിജു, എസ്.ഐ എം. നിജേഷ് എന്നിവരുടെ നേതൃത്വത്തിൽ ശനിയാഴ്ച ആശുപത്രിയിൽ എത്തിയെങ്കിലും ഇയാളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടാത്തതിനാൽ മടങ്ങി. സ്ഫോടനത്തിൽ ചിതറിയ വലതു കൈപ്പത്തിയാണ് മുറിച്ചുമാറ്റിയത്. ഇടത് കൈപ്പത്തിയുടെ മൂന്നു വിരലുകളും നഷ്ടമായിട്ടുണ്ട്. ബോംബ് നിർമാണത്തിനിടെയാണ് സ്‌ഫോടനം നടന്നതെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാളെ ചോദ്യംചെയ്താലേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂവെന്നാണ് പൊലീസ് പറയുന്നത്. ബോംബ് നിർമാണ ലക്ഷ്യമടക്കം പുറത്തുവരാനുണ്ട്. അടുത്ത ദിവസം മൊഴിയെടുക്കാൻ കഴിയുമെന്നാണ് പൊലീസിന്റ പ്രതീക്ഷ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story