Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:40 AM IST Updated On
date_range 20 Feb 2022 5:40 AM ISTതദ്ദേശ സ്വയംഭരണ ദിനാഘോഷം: പുരസ്കാര വിതരണം
text_fieldsbookmark_border
കോഴിക്കോട്: ജില്ലതല തദ്ദേശ സ്വയംഭരണ ദിനാഘോഷ ഭാഗമായി പുരസ്‌കാര വിതരണവും സെമിനാറുകളും നടന്നു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത വകുപ്പുകളുടെ സംയോജനത്തിലൂടെ സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു. മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു. കായണ്ണ, നൊച്ചാട്, പനങ്ങാട് പഞ്ചായത്തുകളാണ് മഹാത്മ പുരസ്‌കാരത്തിന് അര്‍ഹരായത്. വളയം, പെരുമണ്ണ, മരുതോങ്കര പഞ്ചായത്തുകള്‍ക്ക് സ്വരാജ് ട്രോഫി സമ്മാനിച്ചു. പ്രഫ. ടി.പി. കുഞ്ഞിക്കണ്ണന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പ്രഫ. പി.ടി. അബ്ദുൽ ലത്തീഫ്, എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവർ സംസാരിച്ചു. photos: award devarcovil1 തദ്ദേശ സ്വയംഭരണ ദിനാഘോഷം-2022 പുരസ്കാര വിതരണം കോഴിക്കോട് ജില്ലതല പരിപാടി തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story