Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:39 AM IST Updated On
date_range 20 Feb 2022 5:39 AM ISTബസിനടിയിൽപെട്ട സ്കൂട്ടർ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു
text_fieldsbookmark_border
പയ്യോളി: കെ.എസ്.ആർ.ടി.സി ബസിനടിയിൽപെട്ട സ്കൂട്ടർ യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. പയ്യോളി ബസ് സ്റ്റാൻഡിന് മുന്നിൽ ശനിയാഴ്ച വൈകീട്ട് നാലോടെയാണ് അപകടം നടന്നത്. പയ്യോളി കോടതിയിലെ അഭിഭാഷകനായ മണിയൂർ സ്വദേശി ഷഹാനാണ് (26) നിസ്സാര പരിക്കുകളോടെ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതിനിടയിൽ ബസ് മുന്നിൽ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയെ തുടർന്ന് സ്കൂട്ടർ ബസിനടിയിലേക്ക് വീഴുകയും ഷഹാൻ തെറിച്ചുവീഴുകയും ചെയ്യുകയായിരുന്നു. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന വടകര ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസാണ് അപകടം വരുത്തിയത്. അപകടത്തെ തുടർന്ന് ടൗണിൽ ഏറെനേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു . പടം പയ്യോളി ബസ് സ്റ്റാൻഡിന് മുന്നിൽ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിനെ ഇടിച്ചിട്ടനിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
