Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:37 AM IST Updated On
date_range 20 Feb 2022 5:37 AM ISTരാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളജ് പ്രവേശനം
text_fieldsbookmark_border
തിരുവനന്തപുരം: ഡെറാഡൂണിലെ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളജിലേക്ക് 2023 ജനുവരിയിൽ നടക്കുന്ന പ്രവേശനത്തിനുള്ള പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള പരീക്ഷാ കമീഷണറുടെ ഓഫിസിൽ 2022 ജൂൺ 24ന് നടക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. 01.01.2023ൽ അഡ്മിഷൻ സമയത്ത് അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തിൽ ഏഴാം ക്ലാസിൽ പഠിക്കുകയോ ഏഴാം ക്ലാസ് വിജയിച്ചിരിക്കയോ വേണം. പ്രവേശന പരീക്ഷക്കുള്ള അപേക്ഷ ഫോറവും മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കാൻ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളജിലേക്ക് അപേക്ഷിക്കണം. പരീക്ഷയെഴുതുന്ന ജനറൽ വിഭാഗത്തിലെ കുട്ടികൾക്ക് 600 രൂപ, എസ്.സി.എസ്.റ്റി വിഭാഗത്തിലെ കുട്ടികൾക്ക് ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 555 രൂപക്കും അപേക്ഷാഫോമിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്പീഡ് പോസ്റ്റിൽ ലഭിക്കും. നിർദിഷ്ട അപേക്ഷ ലഭിക്കുന്നതിനായി മേൽ പരാമർശിച്ച തുകക്കുള്ള ഡിമാന്റ് ഡ്രാഫ്റ്റ് 'THE COMMANDANT, RIMC DEHRADUN,'DRAWEE BRANCH, STATE BANK OF INDIA, TEL BHAVAN, DEHRADUN, (BANK CODE - 01576) UTTARAKIIAND എന്ന വിലാസത്തിൽ മാറാവുന്നതരത്തിൽ എടുത്ത് കത്ത് സഹിതം 'THE COMMANDANT RASHTRIYA INDIAN MILITARY COLLEGE, DEIHRADUN, UUTTARAKHAND 248003'എന്ന വിലാസത്തിൽ അപേക്ഷിക്കേണ്ടതാണ്. ഓൺലൈനായി പണമടക്കുന്നതിനുള്ള നിർദേശങ്ങൾ www.rime.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story