Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉഷ സ്കൂൾ ഓഫ് അത്...

ഉഷ സ്കൂൾ ഓഫ് അത് ലറ്റിക്സ് സെലക്​ഷൻ ട്രയൽസ് പൈസക്കരിയിൽ

text_fields
bookmark_border
കണ്ണൂർ: ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിൽ പുതിയ കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നു. ഇതിനുള്ള സെലക്​ഷൻ ട്രയൽസ് ഇരിക്കൂർ നിയോജക മണ്ഡലത്തിലെ പൈസക്കരിയിൽ നടക്കുമെന്ന് അഡ്വ. സജീവ് ജോസഫ് എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് ആറിന് പൈസക്കരി ദേവമാതാ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സെലക്​ഷൻ ട്രയൽസിൽ 12, 13, 14 വയസ്സ് പ്രായമുള്ള (ജനിച്ച വർഷം: 2008, 2009, 2010) പെൺകുട്ടികൾക്ക് പ​ങ്കെടുക്കാം. താൽപര്യമുള്ളവർ ബയോഡാറ്റയും പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷനുകളിൽനിന്ന് ലഭിക്കുന്ന വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്‍പോർട്ട് സൈസ് ഫോട്ടോ, സ്‍പോർട്​സ് കിറ്റ് എന്നിവ സഹിതം രാവിലെ എട്ടിന്​ ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യണം. സെലക്​ഷൻ ട്രയൽസിന് ഒളിമ്പ്യൻ പി.ടി. ഉഷ നേതൃത്വം നൽകും. വിദ്യാഭ്യാസ മേഖലയിൽ സജീവ് ജോസഫ് എം.എൽ.എ നടപ്പാക്കുന്ന ദിശാ ദർശൻ പദ്ധതിയുടെ ഭാഗമായാണ് ഉഷ സ്കൂൾസിലേക്കുള്ള ഇത്തവണത്തെ സെലക്​ഷൻ ട്രയൽസ് പൈസക്കരിയിൽ സംഘടിപ്പിക്കുന്നത്. എല്ലാ ജില്ലകളിൽനിന്നുമുള്ള പെൺകുട്ടികൾക്ക് സെലക്​ഷൻ ട്രയൽസിൽ പ​ങ്കെടുക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story