Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:36 AM IST Updated On
date_range 20 Feb 2022 5:36 AM ISTവിവാഹ വീടുകളിലെ ഗാനമേള വിലക്ക് നീക്കണം
text_fieldsbookmark_border
വടകര: വിവാഹ വീടുകളിലും മറ്റും നടത്തിവരുന്ന ഗാനമേളയും കലാപരിപാടികൾക്കും തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാർ ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന് കലാകാരന്മാരുടെ സംഘടനയായ 'ഇകാമ'യുടെ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഡിവൈ.എസ്.പി യുടെ സർക്കുലറിനോട് അനുകൂല നിലപാട് സ്വീകരിച്ച് തളിപ്പറമ്പ് നഗരസഭയിലെയും മറ്റ് ജില്ലകളിലും കല്യാണ വീടുകളിലും ഉത്സവപ്പറമ്പുകളിലും അനുമതി ലഭിച്ച പരിപാടികൾക്കും പൊലീസ് വിലക്കേർപ്പെടുത്തുകയാണ്. പരിപാടി നിരോധിക്കപ്പെട്ടതിനാൽ കലാകാരന്മാരുടെ ഉപജീവന മാർഗം തടസ്സപ്പെട്ടിരിക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ ഷാഫി കൊല്ലം, സീന രമേശ്, താജുദ്ദീൻ വടകര, സിറാജ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story