Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസൗരോർജ പ്ലാന്‍റുകൾ...

സൗരോർജ പ്ലാന്‍റുകൾ പരിചയപ്പെടാൻ അവസരം

text_fields
bookmark_border
കോഴിക്കോട്​: സർക്കാർ ഊർജവകുപ്പിന്‍റെ അക്ഷയ ഊർജ വികസന സ്​ഥാപനമായ 'അനർട്ട്'​ മുഖേന സബ്​സിഡിയോടെ വീടുകളിൽ ​സൗരോർജ വൈദ്യുതി നിലയം സ്​ഥാപിക്കാൻ സൗകര്യം. ഗാർഹിക ഉപഭോക്​താവിന്​ രണ്ട്​ കിലോവാട്ട്​ വരെ സൗരോർജ നിലയങ്ങൾക്ക് 20 മുതൽ 40 ശതമാനം വരെയാണ്​ സബ്​സിഡിയെന്ന്​ അനർട്ട്​ ജില്ല എൻജിനീയർ അമൽചന്ദ്രൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഗാർഹിക സൗരോർജ പ്ലാന്‍റുകളുടെ സ്​പോട്ട്​​ രജിസ്ട്രേഷനും ബോധവത്​കരണവും 21 മുതൽ 23വരെ കോർപറേഷൻ ഓഫിസിന്​ സമീപം നടത്തും. വീട്ടിലേക്കാവശ്യമായ സൗരോർജ നിലയം ഇവിടന്ന്​ തിരഞ്ഞെടുക്കാം. ജില്ലയിൽ എല്ലാ നിയോജക മണ്ഡലങ്ങളിലുമുള്ള അനർട്ട്​​ ഊർജമിത്ര കേന്ദ്രങ്ങളിലും രജിസ്ട്രേഷൻ സേവനം കിട്ടും. എട്ട്​ യൂനിറ്റ്​ വൈദ്യുതിക്ക്​ 95,000 രൂപയുടെ സോളാർ പ്ലാന്‍റ്​ മതിയാവും. സബ്​സിഡി കഴിഞ്ഞുള്ള വിലയാണിത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story