Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുതിർന്ന കന്നഡ നടൻ...

മുതിർന്ന കന്നഡ നടൻ രാജേഷ്​ അന്തരിച്ചു

text_fields
bookmark_border
ബംഗളൂരു: മുതിർന്ന കന്നഡ നടൻ രാ​ജേഷ്​ (89) ബംഗളൂരുവിൽ അന്തരിച്ചു. പ്രായാധിക്യ സംബന്ധമായ അസുഖങ്ങളെ തുടർന്ന്​ ഒരാഴ്ചയായി ആശുപത്രിയിലായിരുന്നു. ശനിയാഴ്ച പുലർച്ച 2.30ഓടെയാണ്​ മരണം. 45 വർഷത്തെ അഭിനയ ജീവിതത്തിനിടെ 150 സിനിമകളിൽ വേഷമിട്ടു. അദ്ദേഹത്തിന്‍റെ ആത്മകഥ 'കലാ തപസ്വി രാജേഷ്​ ആത്മകഥെ' 2014ൽ പുറത്തിറങ്ങി. 2012ൽ ധാർവാഡിലെ കർണാടക യൂനിവേഴ്​സിറ്റി ഡോക്ടറേറ്റ്​ നൽകി ആദരിച്ചു. തെന്നിന്ത്യൻ നടൻ അർജുൻ സർജയുടെ ഭാര്യ ആശ റാണി രാജേഷിന്‍റെ മകളാണ്​. സംസ്കാര ചടങ്ങുകൾ ശനിയാഴ്ച വൈകീട്ട്​ വിദ്യാരണ്യപുരയിലെ വസതിയിൽ നടന്നു. സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ അനുശോചനമറിയിച്ചു. മുനി ചൗതപ്പ എന്ന കലാ തപസ്വി രാജേഷ്​ നാടകരംഗത്തിലൂടെയാണ്​ അഭിനയ രംഗ​ത്തേക്ക്​ കടന്നത്​. നാടക മേഖലയിൽ വിദ്യാസാഗർ എന്ന പേരിലാണ്​ ആദ്യം അറിയപ്പെട്ടത്​. വിദ്യാഭ്യാസ കാലത്തിന്​ ശേഷം ടൈപ്പിസ്റ്റായി ജോലി നോക്കവേ 'ശക്തി നാടക മണ്ഡലി' എന്ന നാടക ഗ്രൂപ്പുണ്ടാക്കി. നാടക വേദിയിലെ അഭിനയ മികവ്​ കണ്ട്​ 1964ൽ സംവിധായകൻ ഹുൻസുർ കൃഷ്ണ മൂർത്തി വീര സങ്കൽപ എന്ന ചിത്രത്തിൽ വേഷം നൽകി. സംവിധായകൻ സി.വി. ശിവശങ്കറിന്‍റെ 'നമ്മ ഊരു' എന്ന ചിത്രത്തിൽ നായകനാക്കിയപ്പോൾ നേരത്തെ നിശ്ചയിച്ച രമേശ്​ നായകിനെ ഒഴിവാക്കിയതിൽ നായിക കൃഷ്ണ കുമാരി അസംതൃപ്തി പ്രകടിപ്പിച്ചു. എന്നാൽ, ഇത്​ വകവെക്കാതിരുന്ന സംവിധായകൻ പേര്​ രമേഷാണോ രാജേഷാണോ എന്നത്​ പ്രശ്നമല്ലെന്ന്​ പറഞ്ഞു. ഈ സിനിമയോടെ വിദ്യാസാഗർ തന്‍റെ പേര്​ രാജേഷ്​ എന്നാക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story