Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:32 AM IST Updated On
date_range 20 Feb 2022 5:32 AM ISTഎ. നരസിംഹ ഭട്ട്
text_fieldsbookmark_border
കാസർകോട്: പ്രമുഖ വിവർത്തകനും സാഹിത്യകാരനും അധ്യാപകനുമായിരുന്ന റിട്ട.എ.ഇ.ഒ കോട്ടക്കണ്ണി ആശീർവാദിലെ (91) നിര്യാതനായി. മലയാള കഥ, കവിതകൾ കന്നടയിലും കന്നട കൃതികൾ മലയാളത്തിലും വിവർത്തനം ചെയ്തിട്ടുണ്ട്. രവീന്ദ്രനാഥ ടഗോറിന്‍റെ ഗീതാഞ്ജലി , പൂന്താനത്തിന്‍റെ ജ്ഞാനപ്പാന തുടങ്ങി നാൽപതോളം ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്തു. ഗോവിന്ദപൈ, കയ്യാർ കിഞ്ഞണ്ണറൈ തുടങ്ങിയവരുടെ പ്രധാന കൃതികളുടെ വ്യാഖ്യാനം രചിച്ചു. കുമാരനാശാൻ, ഉള്ളൂർ , തകഴി വ്യക്തി പരിചയം, ബേക്കൽ രാമനായ്ക്കന്‍റെ സമഗ്ര സംഭാവന, സ്വന്തം ആത്മകഥ ജീവനദി തുടങ്ങി 11 സ്വന്തം രചനകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യത്തിലും വിവർത്തനത്തിലുമുള്ള മികവിനു കന്നട കവി ഡി.വി. ഗുണ്ടപ്പ പുരസ്കാരം, കുവെംബു ഭാഷാ ഭാരതി പുരസ്കാരം, ഏരിയ ലക്ഷ്മിനാരായണ ആൽവ പുരസ്കാരം, കണ്ടിഗെ ശ്യാംഭട്ട് പുരസ്കാരം, എടനീർ സ്വാമിജീസ് പുരസ്കാരം, ശ്രീധര കക്കില്ലായ പുരസ്കാരം, അഖില ഭാരത കർണാടക സാഹിത്യ സമ്മേളന പുരസ്കാരം എന്നിവ നേടി. അഡ്യനടുക്ക ഹയർ പ്രൈമറി സ്കൂൾ അധ്യാപകനായിരുന്ന പരേതരായ തിമ്മണ്ണ ഭട്ടിന്‍റെയും ശങ്കരിയമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ ഗംഗമ്മ എൻ.ഭട്ട്. മക്കൾ : ഉമാദേവി, പ്രണവ് (റിട്ട.ചീഫ് മാനേജർ ,എസ്.ബി.ഐ), ഉഷാദേവി. മരുമക്കൾ: പരേതനായ ശ്രീകൃഷ്ണ (കർണാടക ബാങ്ക് മുൻ മാനേജർ),ശാരദ, രവിശങ്കർ (മെഡിലിങ്ക്സ്, നുള്ളിപ്പാടി), സഹോദരങ്ങൾ : കൃഷ്ണ ഭട്ട് (റിട്ട. പ്രഫസർ), ശ്യാംഭട്ട് (റിട്ട. പ്രഫസർ), രാമചന്ദ്ര ഭട്ട് ( റിട്ട.അസി.മാനേജർ എൽ.ഐ.സി ഉഡുപ്പി), മഹാബല ഭട്ട് (റിട്ട.വിജയ ബാങ്ക്),ഡോ.നാരായണ ഭട്ട് ( മൈസൂരു), വിഷ്ണുഭട്ട് ( ഒപ്താൽമോളജിസ്റ്റ്), ശാരദാമ്മ, ഈശ്വരിയമ്മ. narasimha bhatt narasimha bhatt obit ksd
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story