Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലഹരിവിരുദ്ധ...

ലഹരിവിരുദ്ധ പ്രചാരണത്തിന്​ ഇന്ന്​ തുടക്കം

text_fields
bookmark_border
കോഴിക്കോട്​: 'ലഹരി മരണക്കെണിയാണ്​' എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്​ലാമി ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ പ്രചാരണം ഫെബ്രുവരി 20 മുതൽ മാർച്ച്​ 10വരെ നടക്കുമെന്ന്​ ഭാരവാഹികൾ അറിയിച്ചു. വലിയ സാമൂഹിക ദുരന്തമാവുകയാണ്​ ലഹരി. വിദ്യാർഥികളെയും യുവാക്കളെയും വലയിലാക്കിയാണ്​ ലഹരിമാഫിയ സാമ്രാജ്യം വിപുലീകരിക്കുന്നത്​. സാമൂഹികദുരന്തങ്ങൾക്ക്​ വഴിതുറക്കുന്നത്​ ദിവസവും കേരളം കണ്ടുകൊണ്ടിരിക്കുന്നു. ലഹരിയിൽനിന്ന്​ മോചനത്തിന്​ വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ പരിശ്രമം വേണം. മദ്യലഭ്യത വ്യാപിപ്പിക്കുന്ന നടപടി ​കേരളസർക്കാർ തിരുത്തണം. പ്രാദേശികതലത്തിൽ കാമ്പയിൻ ഉദ്​ഘാടനം, ജനകീയ ബോധവത്​കരണം, ഗൃഹസമ്പർക്കം, കുടുംബസംഗമം, സമൂഹമാധ്യമ പ്രചാരണം, ​ഹ്രസ്വചിത്ര പ്രചാരണം, പ്രഭാഷണം, ടേബിൾ ടോക്ക്​, കൗൺസലിങ്​, ഡീഅഡിക്ഷൻ സഹായം എന്നിവ കാമ്പയിന്റെ ഭാഗമായി നടക്കും. ജില്ല പ്രസിഡന്‍റ്​ ടി. ശാക്കിർ, ജോ. സെക്രട്ടറി ആർ.കെ. അബ്​ദുൽ മജീദ്​, കാമ്പയിൻ ജില്ല കൺവീനർ സുബൈർ കുന്ദമംഗലം എന്നിവർ വാർത്തസ​മ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story