Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:29 AM IST Updated On
date_range 20 Feb 2022 5:29 AM ISTതെയ്യം കലാകാരൻ മരിച്ച നിലയിൽ
text_fieldsbookmark_border
കുമ്പള: തെയ്യം കലാകാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പേരാൽ കണ്ണൂർ ചോടാറിലെ മണിച്ചയുടെ മകൻ ഐത്തപ്പയാണ് (43) മരിച്ചത്. വെള്ളിയാഴ്ച മുള്ളേരിയ ബളിഗെയിൽ തെയ്യംകെട്ടുകഴിഞ്ഞ് വീട്ടിലെത്തിയ ഐത്തപ്പയെ സന്ധ്യയോടെ വീടിന്‍റെ അടുക്കളയിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. മൃതശരീരത്തിൽ പരിക്കും അടുക്കളയിൽ രക്തക്കറയും കണ്ടതിനെ തുടർന്ന് ബന്ധുക്കൾ കുമ്പള പൊലീസിൽ പരാതി നൽകി. കുപ്പെ ബഞ്ചുർളി തെയ്യംകെട്ടിന് പ്രസിദ്ധനായ ഐത്തപ്പ വടക്കൻ കേരളത്തിലും കർണാടകയിലും വിശ്വാസികൾക്കിടയിൽ പ്രസിദ്ധനാണ്. ഭാര്യ ജലജയും കുട്ടികളും മധൂരിലെ ഭാര്യവീട്ടിലാണ് താമസം. മാതാവ്: കമല. മക്കൾ: അജിത്, അഞ്ജലി, ഹർഷിത, അജയ്. സഹോദരങ്ങൾ: ഹരീഷ, ഉമേശ, കൃഷ്ണ, രവി, പുഷ്പ, വിമല, നിർമല, ജാനകി. ithappa 43 kumbala
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
