Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2022 5:44 AM IST Updated On
date_range 19 Feb 2022 5:44 AM ISTസുവീരനെ ആക്രമിച്ചതിൽ പ്രതിഷേധം
text_fieldsbookmark_border
കോഴിക്കോട്: സംവിധായകൻ സുവീരനെയും ജീവിതപങ്കാളി അമൃതയെയും വീടുകയറി ആക്രമിച്ച സംഘ്പരിവാറുകാരെ ഒറ്റപ്പെടുത്തണമെന്നും സാംസ്കാരിക പ്രവർത്തകർക്കുനേരെ വർധിച്ചു വരുന്ന അതിക്രമങ്ങളെ ചെറുക്കാൻ സാംസ്കാരിക പ്രതിരോധം വളർത്തിയെടുക്കണമെന്നും ബാനർ സാംസ്കാരിക സമിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സാംസ്കാരിക പ്രവർത്തകർക്കു നേരെയുള്ള ആക്രമണങ്ങൾ മുൻകൂട്ടി തടയുന്നതിനും സർക്കാർ തയാറാവണമെന്നും സമിതി ആവശ്യപ്പെട്ടു. സംവിധായകൻ സുവീരനും അമൃതക്കുമെതിരായ ആക്രമണത്തിൽ നാടക് ജില്ല കമ്മറ്റി പ്രതിഷേധിച്ചു. കുറ്റവാളികൾക്കെതിരെ കർശന നടപടി വേണമെന്ന് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story