Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൊതിച്ചോറു നൽകൽ പദ്ധതി...

പൊതിച്ചോറു നൽകൽ പദ്ധതി തുടങ്ങി

text_fields
bookmark_border
ചേമഞ്ചേരി: തെരുവിൽ കഴിയുന്നവർ, നിരാലംബർ, അഗതി മന്ദിരങ്ങളിൽ കഴിയുന്നവർ എന്നിവർക്ക് ഒരു നേരത്തെ പൊതിച്ചോർ നൽകുന്ന എ.എം അന്നദാനം മഹാദാനം ചാരിറ്റി പ്രവർത്തനം ആരംഭിച്ചു. കാപ്പാട് കനിവ് സ്നേഹ തീരത്തെ അഗതികൾക്ക് ഭക്ഷണം നൽകിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. സംഘടനയുടെ ഉദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. കണ്ണൂർ ജില്ല ജഡ്ജി ആർ.എൽ. ബൈജു മുഖ്യാതിഥിയായി. സംഘടന പ്രസിഡന്റ് ശ്രീജിത്ത് കുമാർ അധ്യക്ഷത വഹിച്ചു. സംവിധായകൻ നൗഷാദ് ഇബ്രാഹീം, പി. മനോജ് കുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി അശ്വതി അച്ചു സ്വാഗതവും രഞ്ജിത്ത് വളയനാട് നന്ദിയും പറഞ്ഞു. അഗതികളും അതിഥികളും ചേർന്ന് കലാപരിപാടികൾ അവതരിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story