Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആംബുലൻസ് ഡ്രൈവറുടെ...

ആംബുലൻസ് ഡ്രൈവറുടെ ദയാവായ്പിൽ നിർധന രോഗിക്ക് സൗജന്യ യാത്ര

text_fields
bookmark_border
കുറ്റ്യാടി: കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന്​ തിരുവനന്തപുരം ശ്രീചിത്തിര മെഡിക്കൽ കോളജിലേക്ക് നിലമ്പൂർ പോത്തുകല്ല് സ്വദേശിയായ നിർധന രോഗിയെ എത്തിക്കാൻ സന്നദ്ധരായവരെ തേടി വാട്സ്​ആപ് ഗ്രൂപ്പുകളിൽ അഭ്യർഥന വന്നപ്പോൾ ഒട്ടും ആലോചിച്ചുനിൽക്കാതെ വേളത്തെ കെ.വി ആംബുലൻസ് ഡ്രൈവർ കെ.വി. സിറാജ് സന്നദ്ധത അറിയിച്ചു. ഞായറാഴ്ച രാത്രി ഒമ്പതരക്ക് കോഴിക്കോട്ടുനിന്ന്​ പുറപ്പെട്ട് പുലർച്ച നാലിന് തിരുവനന്തപുരത്തെത്തി. രോഗിയെ അവിടെ പ്രവേശിപ്പിച്ച് തിങ്കളാഴ്ച രാത്രി തിരിച്ചെത്തി. വരുന്ന വഴിയിൽ കോഴിക്കോട് ബൈപാസിൽ അപകടത്തിൽപെട്ട രണ്ട് ബൈക്ക് യാത്രക്കാരെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചുകൊടുക്കുകയും ചെയ്തതായി സിറാജ് പപറഞ്ഞു. നാട്ടുകാരുടെകൂടി സഹകരണത്തോടെ വാങ്ങിയ ആംബുലൻസായതിനാൽ ഇത്തരം സൗജന്യങ്ങൾ ചെയ്യുകയാണെന്ന് സിറാജ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story