Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 5:34 AM IST Updated On
date_range 15 Feb 2022 5:34 AM ISTമീഡിയവൺ വിലക്കിനെതിരെ ബഹുജന പ്രതിഷേധം
text_fieldsbookmark_border
വടകര: മീഡിയവൺ വിലക്ക് മാധ്യമ സ്വാതന്ത്രത്തിനെതിരെയുള്ള സംഘ്പരിവാർ കടന്നുകയറ്റമാണെന്നും ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ പ്രതിഷേധം ഉയരണമെന്നും പൗരസമിതി. വടകര കോട്ടപ്പറമ്പിൽ മീഡിയവൺ വിലക്കിൽ പ്രതിഷേധിച്ച് സംഘടിപ്പിച്ച ബഹുജന പ്രതിഷേധം ഭരണകൂടത്തിനെതിരെയുള്ള താക്കീതായി മാറി. പൗരത്വസമരം മുതലുള്ള ജനകീയ സമരങ്ങളെ അടിച്ചമർത്താനുള്ള സംഘ്പരിവാർ അജണ്ടയുടെ തുടർച്ചയാണ് ചാനൽ നിരോധനത്തിലടക്കം പുറത്തുവരുന്നതെന്ന് ബഹുജന പ്രതിഷേധം ഉദ്ഘാടനം ചെയ്ത് കെ.കെ. രമ എം.എൽ.എ പറഞ്ഞു. യു. മൊയ്തു അധ്യക്ഷത വഹിച്ചു. എൽ.ജെ.ഡി ജില്ല പ്രസിഡന്റ് മനയത്ത് ചന്ദ്രൻ, ഡി.സി.സി സെക്രട്ടറി നിജേഷ് അരവിന്ദ്, ആർ.സി.പി.ഐ മണ്ഡലം പ്രസിഡന്റ് ആർ. സത്യൻ, വി.കെ. അസീസ് (ലീഗ്), ഫൗസിയ ആരിഫ് (വെൽഫെയർ പാർട്ടി), ഫാ. രാജു , വി.വി. രഗീഷ്, നസീർ മദനി, ബഷീർ ഫൈസി, അഡ്വ. ഇ. നാരായണൻ നായർ, സത്യനാഥൻ, യു. റാഷിദ്, നുഅ്മാൻ, അമീന അബ്ദുശുക്കൂർ എന്നിവർ സംസാരിച്ചു. ഷക്കീബ് അർസലാൻ സ്വാഗതവും റുഖിയ റഹ്മത്ത് നന്ദിയും പറഞ്ഞു. ചിത്രം മീഡിയവൺ വിലക്കിനെതിരെ വടകര കോട്ടപ്പറമ്പിൽ നടന്ന ബഹുജന പ്രതിഷേധം കെ.കെ. രമ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു saji 3
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
